മുത്ശ്ശാ ഇനി അച്ചു അമേരിക്കക്കില്ല .........
മുത്തശ്ശാ ഇവിടെ രണ്ടെട്ടന്മ്മാരുണ്ട് .അപ്പുവേട്ടനും അനിയേട്ടനും .അച്ചുവിനെ വലിയ ഇഷ്ട്ടാ .അച്ചുവിനും . അനിയേട്ടനുമായി അച്ചു ചിലപ്പോൾ വഴക്കുണ്ടാക്കും .അച്ചുവിന് പാളവണ്ടി ഉണ്ടാക്കിത്തന്നു .അച്ചുവിനെ അതിൽക്കയറ്റി വലിക്കും . രണ്ടു കോക്കനട്ട് കൂട്ടിക്കെട്ടി അതിലാ നീന്തൽ പഠിക്കാ . നമുക്ക് താണ്പോകാതെ സ്വിം ചെയ്യാൻ പറ്റും .അമേരിക്കയിൽ സ്വിമ്മിംഗ് പൂളിൽ നീന്താൻ രണ്ടെണ്ണം കൊണ്ടുപോകണം .
തെങ്ങോലകൊണ്ട് പന്തുണ്ടാക്കിത്തരും വാച്ചു് ,കണ്ണട ,കാറ്റാടി ...ഇതെല്ലാം ഈ ഏട്ടന്മ്മാര് എങ്ങിനെയാണോ പഠിച്ചത് . പ്ലാവില കൊണ്ട് അച്ചുവിന് നല്ല ഒരു "ക്രൌണ്‍ " ഉണ്ടാക്കിത്തന്നു . അച്ചുവിനിഷ്ട്ടായി .എവിടെ മരത്തിലാ ഊഞ്ഞാൽ കെട്ടുക . നല്ലരസാ മഴകഴിഞ്ഞ് അടാനാ അച്ചുവിനിഷ്ട്ടം .ബോഡിയിൽ വെള്ളം വീഴും .അച്ചുവിന് മഴനനയാനിഷ്ട്ടാ .പക്ഷേ ഇടി .അതുപേടിയാ .എന്നാലും അച്ചുവിന് മിന്നൽ കാണാനിഷ്ട്ടാ .മിന്നൽ മാതം മതിയായിരുന്നു .
അച്ചു വഴക്കുടപ്പനിൽനിന്നു തേൻ കുടിച്ചു .നല്ലതേനാ .നല്ല മധുരം ....മുത്തശ്ശാ അച്ചു അമേരിക്കക്കില്ല ഇവിടെ മതി . .
No comments:
Post a Comment