അച്ചുവിന് ബോറടിക്കും ഉറപ്പാ .......
വിമാനം വരാറായി പാച്ചു ഉള്ളതുകൊണ്ട് ആദ്യം തന്നെ കയറാൻപറ്റി .മുമ്പിൽത്തന്നെ സീറ്റ് കിട്ടി .അവന് തോട്ടിൽകെട്ടാൻ അവിടെയേ പറ്റൂ . മുത്ത ശ്ശാ അച്ചുവിന് ബോറടിക്കും ഉറപ്പാ .എത്രയും സമയം ഈ സീറ്റിൽ ഇങ്ങനെ കെട്ടിയിട്ടാൽ . എല്ലാസീറ്റിലും ടി .വി ഉണ്ട് .അച്ചു "എയർ ഹോസ്ടസിനോട് "ചോദിച്ച് ടി .വി.വയ്ക്കാൻ പഠിച്ചു .ഇനി കാർട്ടൂണ്‍ വയ്ക്കാം .ഇന്ന് അമ്മ വഴക്കുപറയില്ല. നല്ല ഗയിമും ഉണ്ട് .
എയർ ഹോസ്ടസ്സിനു സന്തോഷമായി .അച്ചുവിന് ഒരു സമ്മാനം തന്നു . അതിൽ നിറയെ ടോയിയാ .പാച്ചുവിനുംകിട്ടി ഒരുപാവ .അതും അച്ചുവിൻറെ ബാഗിൽ വയ്ക്കാം . അവനറിയില്ല .കുട്ടികൾക്ക് മാത്രമേ ഉള്ളു . വലിയവര്ക്കില്ല .മുത്തശ്ശന് വിഷമായോ ?.വിമാനം പൊങ്ങുമ്പോൾ അച്ചുവിന് ചെവി വേദനിക്കും .എന്തെങ്കിലും ചവച്ചുകൊണ്ടിരുന്നാൽമതി .അച്ഛൻ പറഞ്ഞതാ .പാച്ചുവിന് അമ്മപാല്കൊടുക്കും .അവനുകൊഴപ് പമില്ല . ഇനി കത്തരിൽ വിമാനം മാറിക്കയറണം.അവിടെമൂന്നുമാണിക് കൂർ ഉണ്ട് .അവിടെ ഒരു പാർക്കുണ്ട് . അവിടെ പ്പോകാം .അമ്മസംമതിക്ക്കുമോ ആവോ .ഇതുചെറിയ വിമാനമാണല്ലോ .ഇന്ത്യയിൽ എത്താറായി .പക്ഷേ രാത്രിയാ .ഒന്നുംകാണാൻ മേലാ .അച്ചുവിന് വിമാനത്തിൽനിന്നു ഇന്ത്യ കാണണന്നുണ്ടായിരുന്നു . സങ്കടായി .
No comments:
Post a Comment