സാൻ ജെസ്സിനെന്ടോ മൊണിമെന്റ്റ് .........
പതിനെട്ട് മിനിട്ടുകൊണ്ട് ഒരുയുദ്ധം ജയിക്കുക !,അതും വെറും ഒമ്പത് പടയാളികളെ മാത്രം നഷ്ട്ടപ്പെട്ട് .!..ലോകത്തിലെ ഏറ്റവും ചെറിയ യുദ്ധം .വെറുതെയല്ല ആ യുദ്ധം നയിച്ച ജെനെറൽ സാം ഹുസ്ടനെ അവർ ആരാധിക്കുന്നത് .അതാണ് ടേക്സാസ് റവലുഷൻ .മേക്സിക്കൊയുമായുള്ള "സാൻ ജെസിന്തോ യുദ്ധം ".ആ യുദ്ധത്തിൻറെ ഓർമ്മക്ക് സാൻ ജെസ്സിന്ടോ മോനിമെന്റ്റ് .455 -ഏക്കർ സ്ഥലത്തിന് നടുക്ക് 571.31 -അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും വലിയ മോനിമെന്റ്റ് .
അതിൻറെ കവാടത്തിലൂടെ ഉള്ളിലേക്ക് .അവിടെ ഒരു പുരാതന മ്മ്യൂസിയം പോലെ അലങ്കരിക്കപ്പെട്ടിരിക്കുന്നു .ലിഫ്റ്റിൽ മുകളിലെത്താം .ലിഫ്റ്റ് ഓപ്പെറേറ്റ്ർ ഒരു സുന്ദരി .പ്രായം തൊണ്ണൂറ്റി അഞ്ച് .വി .കെ .എൻ -ൻറെ ഭാഷയിൽ "നല്ല ഓറഞ്ചിൻറെ നിറവും അതിനൊത്ത പൊക്കവും ".അവർ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു .എന്തൊരു സ്മാർട്ട് !.മുകളിൽ എത്തിയാൽ ഒരു ഒബ്സർവേഷെൻ ചംബർ .കിളിവാതിലിൽ കൂടി അങ്ങ് മെക്സിക്കൻ കടലിടുക്ക് വരെ ക്കാണാം .
അവിടെ ഒരു യന്ത്രമുണ്ട് .അതിനുമുകളിൽ കുറെ "പെനി '"നിറച്ചിരിക്കുന്നു .നമ്മൾ നാല് ഡോളർ കൊഇൻ അതിലിട്ട് ഒരു ലിവർ കറക്കുക .അപ്പോൾ ആ മോനിമെന്റിന്റെ രൂപം അച്ചുപോലെ അതിൽ പതിഞ്ഞ് ഓവൽ ആകൃതിയിൽ നമുക്ക് കിട്ടുന്നു .ആ ഭീമാകാരമായ ഈ സ്മാരകം പണിയാൻ അവർ മൂന്നു വർഷമേ എടുത്തിട്ടുള്ളൂ എന്നത് അത്ഭുതം .
No comments:
Post a Comment