Friday, September 2, 2016

    ആ വെള്ളി കെട്ടിയ ശംഖ്... [നാലു കെട്ട് - 82]
     പൂജാ പാത്രങ്ങൾക്കിടയിൽ ആ വെള്ളി കെട്ടിയ ആശ oഖ്.. അതാണ് ഉണ്ണിയെ എന്നും ആകർഷിച്ചിരുന്നത്. തൂവെള്ള നിറത്തിലുള്ള ആശംഖ് വെള്ളി കെട്ടിമനോഹരമാക്കിയിരുന്നു. ഭസ്മ്മ മിട്ട് വിളക്കിയ മറ്റു പൂജാ പാത്രങ്ങൾക്കിടയിൽ എന്തോ ഒരു പ്രത്യേകത ഇതിനുണ്ടായിരുന്നു.
   മഹാവിഷ്ണുവിന്റെ പാഞ്ചജന്യവും മറ്റു വലം പിരി ശംഖുകളുടെ മഹത്വവും ഒക്കെ മുത്തശ്ശി പറഞ്ഞു തന്നത് അന്ന് മനസിൽ ഇടം പിടിച്ചിരുന്നു. കുട്ടിക്കാലത്ത് കടലിന്റെ സംഗീതം കേ8ക്കാൻ ഇത് ചെവിയിൽ വച്ചിരുന്നത് ഓർക്കുന്നു. ഒരു കടൽ ജീവിയുടെ പുറംതോട് ഇത്രദിവ്യമായ ഒരു പൂജാസാ മഗ്രി ആയത് എങ്ങിനെ എന്ന് പലപ്പഴും ചിന്തിച്ചിട്ടണ്ട്. അതിന്റെ ഭംഗിയും അതിനേപ്പററിയുള്ള " മിത്തു "കളൂം I ആകാം അതിനു കാരണം -
    അതിരാവിലെ നല്ല തണുപ്പത്ത് കുളിച്ച് ഈറ നൂം ഉടുത്ത് ചെല്ലുമ്പോൾ പൂജാമുറിയിൽ മുത്തശ്ശന്റെ മന്ത്രോചാരണം മുഴങ്ങുന്നത് കേൾക്കാം. പൂജകഴിഞ്ഞ് സഹ ശ്രനാമ ധ്വനി കേ8ക്കുന്നതു തന്നെ മനസിനൊരു സുഖം തന്നിരുന്നു. തുളസിപ്പൂ വിട്ടതീർത്ഥജലം നാമം ജപത്തിനിടയിൽ മുത്തശ്ശൻ ഈ ശംഖിൽ നിന്ന് ഉള്ളം കയ്യിൽ ഒഴിച്ചു തരും. അത് സേവിച്ച് ബാക്കി മൂർദ്ധാവിൽ തളിക്കും. കൂടെ ചന്ദനവും. എന്തോ.. ശരീരത്തിനും മനസിനൂം ഒരു വല്ലാത്ത കുളിർമ്മനമുക്ക് അനുഭവപ്പെടും. അതൊക്കെ പോയ കാലത്തിന്റെ നിവൃതിയുള്ള ഒരോർമ്മ മാത്രമാണ് ഉണ്ണിക്ക്..

No comments:

Post a Comment