Tuesday, September 20, 2016

 തേക്ക് കൊട്ട - [ നാലു കെട്ട് - 85]
      പഴയ കാർഷിക സമൃദ്ധിയുടെ തുടികളുണ്ടർത്തി ആ പഴയ തേക്ക് കൊട്ട. നാലു കെട്ടി ന്റെ പടിഞ്ഞാറു മാറിയാണ് പാടശേഖരം. ഞാറ് മൂപ്പായാൽ പാടത്തു പറിച്ചുനടും. അതിനു മുമ്പ് പാടം ഒരുക്കണം. കാള പൂട്ടി നിലം ഒരുക്കണം. ചാണകവും ചവറും ഇഷ്ഠം പോലെ വിതറുന്നു. വീണ്ടും പൂട്ടി മണ്ണമായി യോജിപ്പിക്കുന്നു. കലപ്പ മാറ്റി ,ഞവരി "കെട്ടി നിലം നിരപ്പാക്കുന്നു. എന്നിട്ട് മൂപ്പായ ഞാർ പറിച്ചു നടുന്നു. പ്രത്യേകഈണത്തിൽ "ഞാറ്റുപാട്ട്" പാടി ഞാറുനടുന്നു, ആ പാട്ടിന്റെ ഈണം ഇന്നും ഉണ്ണിയുടെ കാതിൽ മുഴങ്ങുന്നുണ്ട്.
      പാടത്തിനരുകിലുള്ള കിനറിൽ നിന്നാണ് പാടത്തേക്ക് വെള്ളം തേകുന്നത്‌. ഒരു വലിയ തൂണ് കിനട്ടിൻ കരയിൽ ഉറപ്പിക്കുന്നു .അതിൽ "ടി " ആകൃതിയിൽ ഒരു മുള വച്ചു കെട്ടുന്നു .അതിന്റെ ഒരറ്റത്ത് ഒരു കല്ല് കെട്ടി വക്കുന്നു. മറേറ അറത്ത് മിനുസമുള്ള വേറൊരു മുള കെട്ടിത്തൂക്കിയിടും അതിനനത്താണ് തേക്കു കൊട്ട ഉറപ്പിക്കുന്നത്‌.കിനറിന് മുകളിലൂടെ ഉള്ള പാലത്തിലൂടെ നടന്നു തേക്കു കൊട്ട വലിച്ച് വെള്ളത്തിൽ മുക്കുന്നു. കല്ലിന്റെ വെയ്റ്റ് കൊണ്ട് വെള്ളത്തോടെ കൊട്ട പൊങ്ങുന്നു. കിനറിന്റെ വക്കിൽ കൊള്ളിച്ച് കൊട്ട ചെരിച്ച് വെള്ളം പാടത്തേക്ക് ഒഴുക്കുന്നു. കുട്ടിക്കാലത്തു് ഉണ്ണി ഇത് പല പ്രാവശ്യം ചെയ്തിട്ടുണ്ട്.
     ഇന്ന് നെൽകൃഷിയില്ല. പാടത്ത് വെള്ളമില്ല.ചുറ്റുപാടും വച്ചുപിടിപ്പിച്ച റബർ മരങ്ങൾ ഭൂമീദേവിയുടെ ജലാംശം മുഴുവൻ ഊററി എടുത്തിരിക്കുന്നു. തന്റെ ജലസ്രോ തസ്സ് മുഴുവൻ ഊറ്റിക്കുടിച്ച റബർ മരങ്ങൾക്ക് ഭൂമീദേവിയുടെ ശാപമായിരിക്കാം ഇന്നത്തെ ദയനീയ അവസ്തക്ക് കാരണം......

No comments:

Post a Comment