Tuesday, September 13, 2016

അച്ചുവിന്റെ ഓണപ്പൂക്കളം.... [അച്ചു ഡയറി-133]
     
        മുത്തശ്ശാ അച്ചു ഓണത്തിന് പൂവിട്ടു. ഇവിടെ പല നിറങ്ങളിൽ പൂവ് ഉണ്ട്. പക്ഷേ തുമ്പപ്പൂ കിട്ടാനില്ല. വീടിന്റെ മൂറ്റത്തു തന്നെയിടാം. മുററത്തു പൂ വിട്ടാലേ മാവേലി വരുള്ളു വത്രേ. ഇവിടെ ഇടയ്ക്ക് നല്ല കാറ്റാണ്. പൂവിട്ട് തീർന്നപ്പഴേ കാറ്റു വന്ന് പൂവെല്ലാം പറപ്പിച്ചു കൊണ്ടുപോയി. ആകെ സങ്കടായി. ഇവിടെ അമേരിക്കയിൽ മൂറ്റത്ത് പൂവിടാമെന്ന് വിചാരിക്കണ്ട. ഇനി എന്താ ചെയ്യാ. അകത്തു തന്നെയിടാം. മാവേലിക്കു കുട്ടികളെ വലിയ ഇഷ്ടാ... അകത്ത് കുട്ടികൾ പൂവിട്ടാലും മാവേലി വരും എന്നച്ഛൻ പറഞ്ഞു . പാച്ചൂനേ യാ പേടി. പക്ഷേ അവൻ ഏട്ടനെ സഹായിക്കാൻ കൂടെ കൂടി. പൂ എടുത്തു തരുന്നു. നല്ല സന്തോഷത്തിലാ. എല്ലാം ഇട്ടു കഴിഞ്ഞു.ഇനി ഫോട്ടോ എടുത്തയച്ചു തരാം എന്നു വിചാരിച്ചതാ. പാച്ചൂ എല്ലാം തട്ടിക്കളഞ്ഞു മുത്തശശാ. എന്തു കഷ്ടപ്പെട്ടതാ.അച്ചുവിന് സങ്കടം വന്നു. അവൻ ആ പൂവിൽക്കിടന്ന് ഉരുളുന്നു. .ദുഷ്ടൻ. .അച്ചു ന്േദ്വഷ്യം വന്നു. അടിക്കാൻ തുടങ്ങിയതാ. അപ്പം അവൻ ചിരിക്കുന്നു. അവൻ ഓടി വന്ന് ഏട്ടനെ കെട്ടിപ്പിടിച്ചു. എങ്ങിനെയാ അവനെ അടിക്കുക.അച്ചു അവനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു

No comments:

Post a Comment