Saturday, August 6, 2016



 ഇത് വാർപ്പിടമല്ല .......ഹൃദ്യമായ പാർപ്പിടം ..[നാലുകെട്ട് -൭൬ ]..
      
         അറുപത്തി ഏഴ് വർഷമായി ഈ നാലു കെട്ടിൽവാസം. ഇവിടുന്നു കിട്ടുന്ന "പോസിറ്റീവ് എനർജി "ഒന്നു വേറെയാണ്. തടികൊണ്ടുള്ള ആ വാസ്തുശിൽപ്പം തന്നെ ആദ്യം. അറയും നിരയും നിലവറയും... നടുമുറ്റവും വിശാലമായ തളവും, മനോഹരമായ പൂമുഖവും. സ്വാകാര്യതെ വേണ്ടുവോളം ഉള്ള കോൺപുര കൾ [കോമ്പര]. നടുമുററത്തിന് മുകളിൽ കാണുന്ന തെളിഞ്ഞ ആകാശം. സർപ്പിള ആകൃതിയിൽ ശുദ്ധവായൂ പ്രവാഹം.കനത്ത ചൂടിലും ആധുനിക ശീതീകരണ മുറികളേക്കാൾ സുഖമുള്ള തണുപ്പ്. " ക്രോ സ് വെന്റിലേഷൻ" വാസ്തുവിദ്യാ ചാരുതയിൽ. ദേവചൈതന്യം മുഴുവൻ ഉൾക്കൊണ്ട് 'ചതുരാശ്രാകാരമായിക്കിടക്കുന്ന  "വാസ്തു പുരുഷന്റെ "ചൈതന്യം ഇവിടെ ഓരോ നിർമ്മാണത്തിലും അനുഭവപ്പെടുന്നു.
               ആചാരങ്ങൾ മുഴുവൻ ആരോഗ്യവുമായി ബന്ധപ്പെടുത്തിയ ആരാധനാക്രമം. ഏഴരവെളുപ്പിനു തന്നെ മുഴങ്ങുന്ന മന്ത്രധ്വനി. ഗണപതി ഹോമത്തിന്റെ രോഗാണു നാശിനി ആയ ധൂമ പടലം. ഓംകാരമ ന്ത്രം. സൂര്യനമസ്കാരം... എല്ലാം ഭക്തിക്കപ്പുറം ആരോഗ്യ ശാസ്ത്രത്തിന്റെയും സംസ്കാരമാണ്.
         ഗൃഹനിർമ്മാണത്തിന് മുമ്പ് തന്നെ ഭൂമി പൂജ.വൃക്ഷലതാദികളേയും പക്ഷിമൃഗാദികളുടേയും അനുവാദം വാങ്ങി അവരുടെ ആവാസ വ്യവസ്തക്ക് കൊട്ടം വരാതെ, പകരം സംവിധാനം ഉണ്ടാക്കിക്കൊടുക്കുന്ന..എന്നിട്ടേ നിർമ്മാണം തുടങ്ങൂ.
                ലോകത്തിന്റെ പല കോണിലും താമസിച്ചിട്ടുണ്ട്. ആ ആധുനിക സൗകര്യങ്ങളെ വെല്ലുന്ന ഒരു മനശ്ശാന്തി ഇവിടെ അനുഭവപ്പെടുന്നു. ഇവിടുത്തെ സർപ്പക്കാ ടൂകൾ ജൈവസമ്പത്തിന്റെ ഒരു കലവറയാണ്.നമ്മൾ സർപ്പാ രാധനയിലൂടെ ഒരു വലിയ പരിസ്ഥിതി സന്ദേശം ലോകത്തിനു നൽകുന്നു.'മാവുകളും മറ്റു ഫലവൃക്ഷങ്ങളൂo കൊണ്ടുള്ള ചുറ്റുപാടുക8 ഒരു മരം മുറിക്കുന്നതു പോലും പാപമായിക്കാണുന്ന ഒരു ഉദാത്ത സംസ്കാരം.
            ഇത് വാർപ്പിട മല്ല..... ഹൃദ്യമായ പാർപ്പിടം!....

No comments:

Post a Comment