Sunday, August 14, 2016

അച്ചു ന്റെ നാഷണൽ ഫ്ലാഗ്.. [ അച്ചുവിൻറെ ഡയറി -129 ].
   മുത്തശ്ശാ നാളെ നമ്മുടെ "ഇൻഡിപ്പണ്ടന്റ് ഡേ" അല്ലേ?. ഇൻഡ്യയിലെ സ്കൂളുകളിൽ സെലിബ്രേഷൻ ആയിരിക്കും. അമേരിക്കയിൽ സമ്മതിക്കില്ല: എന്നാലും അച്ചു ഇന്ത്യൻ ഫ്ലാഗ് ഉണ്ടാക്കി: വെള്ളക്കടലാസ് എടുത്ത് മൂന്നായിത്തിരിച്ചു' .മുകളിൽ ഓറഞ്ചും താഴെ പച്ചയും പെയിന്റടിച്ചു. നടുക്ക് വൈറ്റ് ആണല്ലൊ .
         അതിന്റെ നടുക്ക് അശോക ചക്രം വരയ്ക്കണം. അതച്ചൂന് അറിയില്ല. എന്നാലും അച്ചു കപൂട്ടറിൽ നോക്കി വരച്ചു. ഒരു കമ്പ് എടുത്ത് അതിൽ ഒരറ്റം ഒട്ടിച്ച് ഫ്ലാഗ് ആക്കി. അതു് അച്ചുവിന്റെ സൈക്കിളിൽ ഫിറ്റ് ചെയ്തു.
              ചെറുത് ഒരണ്ണം കൂടി ഉണ്ടാക്കി. പാച്ചൂന് കൊടുക്കാനാ. പക്ഷെ അവൻ അതു കീറിക്കളഞ്ഞു.. ഏട്ടന് ദ്വേഷ്യം വന്നുട്ടൊ. അങ്ങിനെ ചെയ്യാൻ പാടില്ല. അവ
നോട് പറഞ്ഞതാ. അവൻ കേട്ടില്ല. എന്നിട്ടിരുന്ന് ചിരിക്കുന്നു. അതു് നമ്മുടെ നാഷണൽ ഫ്ലാഗ് അല്ലേ? ആരോട് പറയാൻ........

No comments:

Post a Comment