Friday, April 12, 2024

നാൽപ്പത് ഡിഗ്രിയിൽ നിന്ന് നാലു ഡിഗ്രിയിലേയ്ക്ക്: [ യൂറോപ്പിൻ്റെ ഹൃദയതാളങ്ങളിലൂടെ - 1 ] നാട്ടിൽ നിന്ന് നെതർലൻ്റിലെ ഹേഗിലേയ്ക്ക് പോരാൻ തീരുമാനിച്ചപ്പോൾ നാട്ടിൽ ചൂട് നാൽപ്പത് ഡിഗ്രി. ഇവിടെ നാലു ഡിഗ്രി. എത്തിഹാദിൽ അബുദാബി ഇറങ്ങി ഹെഗിലെക്കു്. പഞ്ഞിക്കെട്ടിനിടയിലൂടെ ഊളിയിട്ട് ഒരു ഭീമാകാരനായ പക്ഷി യേപ്പോലെയുള്ള വിമാനയാത്രയിൽ വിൻ്റൊ സീറ്റ് തന്നെ കിട്ടി. നെതർലൻ്റിനു മുകളിൽ എത്തിയപ്പോൾ ആകാശം തെളിഞ്ഞു. കാലാവസ്ഥ കനിഞ്ഞു. നല്ല സ്പടിക കണ്ണാടിയിലെന്ന പോലെ നെതർലൻ്റിൻ്റെഹരിത മനോഹര ഭൂപ്രദേശം ദൃശ്യമായിത്തുടങ്ങി. ധാരാളം കാറ്റാടി യന്ത്രങ്ങൾ. ധാരാളം പച്ചപ്പ്.തുലിപ്പ് പുഷ്പ്പങ്ങളുടെ മനോഹാരിത .എല്ലാം മനം മയക്കുന്നതായിരുന്നു. കരഭൂമിയുടെ നാലിൽ ഒന്നു ഭാഗവും സമുദ്രനിരപ്പിൽ നിന്നും താഴെയാണ്.കടലാക്രമണം നിയന്ത്രിക്കാൻ ഡൈക്കുകൾ എന്ന അവർ രൂപകൽപ്പന ചെയ്ത പദ്ധതി ഇന്ന് ലോകത്തിന് മാതൃകയാണ്. വരുണ ദേവനെ മാത്രമല്ല വായൂ ഭഗവാനേയും തങ്ങളുടെ വരുതിയിലാക്കി. ധാരാളം കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ച് അവർ വൈദ്യുതി ഉൽപ്പാദിപ്പിച്ചു. വല്ലപ്പഴും പ്രത്യക്ഷപ്പെടുന്ന സൂര്യഭഗവാനേയും അവർ വെറുതേ വിട്ടില്ല. സോളാർ എനർജിയും ഈ പരിമതിയിൽ നിന്നു കൊണ്ട് തന്നെ രാജ്യത്തിന് പ്രയോജനപ്പെടുത്തി. ഇവിടെ വിമാനമിറങ്ങിയപ്പോൾ വരുണിൻ്റെ കൂട്ടുകാർ കാത്തു നിൽപ്പുണ്ടായിരുന്നു.ഉണ്ണിക്കും സുമിത്തും. ഞാൻ അവരേക്കണ്ടിട്ടില്ല. പക്ഷേ ഹൃദയത്തിൻ്റെ ഭാഷയിൽ സവദിക്കുന്ന അവരുടെ ശബ്ദം എനിക്ക് പരിചിതമായിരുന്നു. അവൻ്റെ ഏറ്റവും വലിയ സംമ്പാദ്യം ഈ സുഹൃത്തുക്കൾ ആയിരുന്നു എന്നു തോന്നിയിട്ടുണ്ട്. അവരുടെ വീട്ടിൽ കൊണ്ടു പൊയി വിഭവ സമൃദ്ധമായ സദ്യയും തന്നാണ് വീട്ടൽ എത്തിച്ചത്. വീടെല്ലാം അടിച്ച് വൃത്തിയാക്കി ഇട്ടുന്നു. അവനു വേണ്ടി നിസാര കാര്യങ്ങൾ വരെ ശ്രദ്ധിക്കുന്ന അവരുടെ ആത്മ്മാർ സതയിൽ ആദരവ് തോന്നി. ഇനി മൂന്നു മാസം നതർലൻ്റിൽ. ശരീരത്തിൻ്റെയും മനസ്സിൻ്റെയും ഉഷ്മാവ് നിയന്ത്രിക്കുന്ന ഒരു ദേവഭൂമിയായി ഇവിടം അനുഭവപ്പെട്ടു.

No comments:

Post a Comment