Monday, April 29, 2024
സാൻ നദീതീരത്തെ കാറ്റാടിപ്പാടം [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 13] ന തർലൻ്റിൻ്റെ ഏറ്റവും മനോഹരമായ കാഴ്ച്ച സാൻ നദീതീരത്തെ സാൻ ഷാൻസ് പ്രവിശ്യയാണ്. സാക്ഷാൽ വായൂ ഭഗവാനെ ആവാഹിച്ച് ആവശ്യകാര്യങ്ങൾക്ക് ഒരു വ്യവസായ ശൃoഖല തന്നെ രൂപപ്പെടുത്തിയിരിക്കുന്നു." റൂട്ട് ഓഫ് ദി ഇൻ്റർ സ്ട്രിയൽ ഹെറിറ്റേജ്." പതിനേഴാം നൂറ്റാണ്ടിൽത്തന്നെ അവർ കാറ്റാടി യന്ത്രങ്ങൾ കൊണ്ട് ധാന്യങ്ങൾ പൊടിയ്ക്കാനും മരo മുറിയ്ക്കാനും മറ്റുമുള്ള സംവിധാനം ഒരുക്കിയിരുന്നു. നതർലൻ്റിലെ അതിശക്തമായ കാറ്റ് എങ്ങിനെ വ്യവസായവൽക്കരണത്തിന് ഉപയോഗിക്കാം എന്നത് അവരെക്കണ്ടു പഠിക്കണം.നതർലൻ്റിൽ ഉടനീളം മെറ്റൽ കൊണ്ടുള്ള കാറ്റാടികൾ കാണാം. അവർക്കാവശ്യമുള്ള വൈദ്യുതി ഭൂരിഭാഗം ഇതിൽ നിന്നാണ് ഉൽപ്പാദിപ്പിക്കുന്നത്. സാൻ ഷാൻസിൽ തടികൊണ്ടുള്ള കൂറ്റൻ കാറ്റാടി യന്ത്രങ്ങളാണ്. അവരുടെ പരമ്പരാഗതമായ രീതി അവിടെ നിലനിർത്തിയിരിക്കുന്നു. അടുത്ത പ്രദേശങ്ങളിലെ അങ്ങോട്ട് പറിച്ചുനട്ടിരിയുന്നു.' അവിടെ സാൻ നദീതീരത്ത് അനേകം പടുകൂറ്റൻ കാറ്റാടി യന്ത്രങ്ങൾ കാണാം. ധാന്യങ്ങൾ പൊടിക്കുന്നത് കൂടാതെ മരംമില്ലുകൾ, പെയ്ൻ്റ് മില്ലുകൾ, പേപ്പർമില്ലുകൾ എല്ലാം കാണാം.ഒരു പടുകൂറ്റൻ കാറ്റാടി മില്ല് ടൂറിസ്റ്റുകൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്. കുത്തനെയുള്ള തടികൊണ്ടുള്ള ഗോവണി കയറി വേണം അവിടെ എത്താൻ .അതിൻ്റെ മദ്ധ്യഭാഗം മുഴുവൻ തടികൊണ്ടുള്ള ഭീമൻപൽ ചക്രങ്ങളാണ്. അതിൻ്റെ പല്ലിൽ കോർത്ത് അടുത്ത ചക്രം. കാറ്റുകൊണ്ട് കാറ്റാടി കറങ്ങുമ്പോൾ അതിൻ്റെ ശക്തി കൊണ്ട് അതിൽ ഘടിപ്പിച്ചിരിക്കുന്ന ചക്രങ്ങൾ ഭീകര ശബ്ദത്തോടെ തിരിഞ്ഞു തുടങ്ങും. ഒരു വലിയ ക്ലോക്കിൻ്റെ ചക്രങ്ങൾ പോലെ. തടികൊണ്ടുള്ള വലിയ വീലിൻ്റെ പ്രതലം ഒരു തട്ടിൽ ഉരസിക്കൊണ്ടാണ് കറങ്ങുന്നത്. അവിടെ ധാന്യങ്ങൾ വിതറിയാൽ നന്നായി പ്പൊടിഞ്ഞു കിട്ടും. ആവശ്യമുള്ള ചോക്ക് പൗഡർ എന്നുവേണ്ട എല്ലാം അവിടെ പൊടിച്ചെടുക്കാം. അവിടന്ന് ഒരു ഗോവണി കൂടിക്കയറി മുകളിൽ അ തി ന് ചുറ്റുമുള്ള തടികൊണ്ടുള്ള ഒരു പ്ലാറ്റഫോമിൽ എത്താം. അതിനു ചുറ്റും പുറത്തേ കാഴ്ച്ചകൾ കാണാൻ വേണ്ടിയാണ് അത്. അതിശക്തമായ കാറ്റിൽ നമ്മുടെ തൊപ്പി പറന്നു പോകും. ചിലപ്പോൾ നമ്മേ ത്തന്നെ മറിച്ചിടും. കാറ്റാടി യുടെ ലീഫ് നമ്മുടെ തൊട്ടു സൈഡിൽ കറങ്ങുന്നുണ്ടാകും അവിടെ നിന്നാൽ ആ പുഴവക്കത്തുള്ള അർദ്ധവൃത്താകൃതിയിൽ ജലാശയത്തിനു ചുറ്റും തടികൊണ്ടു തന്നെ ഉണ്ടാക്കിയ പരമ്പരാഗത വീടുകൾ കാണാം. ആ നാട്ടിലെ പരമ്പരാഗത വാസ്തുശിൽപ്പ ചാതുരി മുഴുവൻ നമുക്കവിടെ കാണാം. പച്ചയും കറുപ്പും വെള്ളയും. ഒരേ രീതിയിൽ പെയ്ൻ്റടിച്ചു സംരക്ഷിക്കുന്ന അനേകം വീടുക ൾ. ആ വലിയ ജലാശയത്തിൽ ബോട്ട് സവാരി ചെയ്യാം. വലിയ ബോട്ട് ചെല്ലുമ്പോൾ നമ്മൾ നടന്നുവന്ന പാലം രണ്ടായി മുറിഞ്ഞ് ഉയർന്ന് ബോട്ടിന് വഴികൊടുക്കുന്നു. അവിടെ എല്ലാം തടികൊണ്ടാണുണ്ടാക്കിയിരിക്കുന്നത്. അവിടെ ഏഴോളം മ്യൂസിയങ്ങളുണ്ട്. അതിന് പ്രത്യേകം ടിക്ക റ്റെടുക്കണം. പിന്നെ ചെറിയ ചെറിയ ഷോപ്പിഗ് മോളുകൾ അവരുടെ പരമ്പരാഗതമായ ഉൽപ്പന്നങ്ങൾ .നെതർലൻ്റിൻ്റെ പ്രധാന ഐക്കനാണ് തടികൊണ്ടുള്ള അവരുടെ ഷൂസ്.അത് നിമിഷ നേരം കൊണ്ട് എങ്ങിനെയാണ് നിർമ്മിക്കുന്നതെന്ന് അവർ നമുക്ക് കാണിച്ചു തരും. നല്ല കാലാവസ്ഥയിൽ ഒരു ദിവസം മുഴുവൻ കണ്ടാലും മതിവരാത്ത അവരുടെ പൈതൃകം വിളിച്ചോതുന്ന കാഴ്ച്ചകൾ .ഇത് ലോകത്തിനു മുഴുവൻ മാതൃകയാണ്. പൈതൃകം പ്രദർശിപ്പിക്കുകയല്ല പ്രവർത്തിച്ചു കാണിക്കുകയാണ്. പതിമൂന്നു മണിക്കൂർ ചെലവഴിച്ചിട്ടും മനസില്ലാ മനസോടെയാണ് തിരിച്ചു പോന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment