Wednesday, April 24, 2024

ഇക്കോഡക്ട്സ് - ഒരു വന്യ ജീവി ഇടനാഴി [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 11] വലിയ രണ്ടു വനങ്ങൾക്ക് നടുവിലൂടെ ആണ് ആ ആറുവരിപ്പാത .അതി മനോഹരമായ ആ പാതയിലൂടെ ഉള്ള ഡ്രൈവിഗ് ഒരനുഭവമാണ്. കുറച്ചെന്നപ്പോൾ രണ്ടു വശവും വലിയ വനം ആണന്നു മനസിലായത്. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം. ഒരു വശത്തു നിന്ന് മറുവശത്തേ വനത്തിലേയ്ക്ക് പോകാൻ അവരവിടെ റോഡ് ക്രോസ് ചെയ്യണ്ടതില്ല. ഇവിടെനതർലൻ്റിൽ അവർ പ്രകൃതിക്കിണങ്ങിയ രീതിയിൽ മൈഗ്രേഷൻ ഇടനാഴികകൾ നിർമ്മിച്ചിട്ടുണ്ട്. രണ്ടു കാടുകളും തമ്മിൽ യോജിപ്പിക്കാൻ ഒരു വലിയ വീതി കൂടിയ മേൽപ്പാലം .ആ പാലത്തിൽ അവർ വലിയ കാടുകൾ പിടിപ്പിച്ച് അതിനിടയിലൂടെ അവർ കാനനപ്പാത ഒരുക്കിയിരിക്കുന്നു. അവയ്ക്കും നമുക്കും അപകടമില്ലാത്ത ഒരു വൈൽഡ് ലൈഫ് ക്രോ സിഗ് ബ്രിഡ്ജ്. നതർലൻ്റിൽ അറുപത്തി ആറോളം ഇതുപോലത്ത വന്യ ജീവി ക്രോസിഗ്പാലങ്ങൾ ഉണ്ട്. ലോകത്തിലെ ഏറ്റവും നീളം കൂടിയ മേൽപ്പാലം ഇവിടെയാണ്. നൂറ്റി അറുപതടി വീതിയിൽ രണ്ടായിരത്തി അറുനൂറടി നീളത്തിൽ .റെയിൽവേ., ബിസിനസ്സ് പാർക്ക്, സ്പോട്സ് കോബ്ലക്സ്, ഇവയ്ക്കൊക്കെ മുകളിലൂടെ ഒരു വ ന പാത. വർഷത്തിൽ അയ്യായിരത്തിൽ കൂടുതൽ മൃഗങ്ങൾ ഇവിടെ കൂടി ക്രോസ് ചെയ്യുന്നു.അവറോഡിലിറങ്ങി യുള്ള അപകടം പൂർണ്ണമായും ഒഴിവാക്കുന്നു. വന്യ ജീവി സംരക്ഷണവും വനവൽക്കരണവും നഗരവികസനവും ഇവർ സുഗമമാക്കുന്നു. നമുക്കും ഇതു പരീക്ഷിക്കാവുന്നതാണ് ആന മലയിൽ വാൽപ്പാറയിൽ ചെറിയ തോതിൽ ഇത് പരീക്ഷിച്ച് വിജയിച്ചതാണ്. വയനാട്ടിലും ഇടുക്കിയിലും ശബരിമലയിലും നമുക്കിതു പരീക്ഷിക്കാവുന്നതാണ്. വന്യമൃഗങ്ങൾ റോ ഡിലിറങ്ങി ഉണ്ടാകുന്ന അപകടങ്ങൾ നമുക്ക് ഒഴിവാക്കാൻ സാധിക്കും ചില സ്ഥലങ്ങളിൽ തുരങ്ക പാതകളും കാണാം. പ്രകൃതിസംരക്ഷണത്തിൻ്റെ ബാലപാഠങ്ങൾ നമ്മൾ ഇവിടുന്ന് നതർലൻ്റിൽ നിന്നു തന്നെ പഠിക്കണം.

No comments:

Post a Comment