Wednesday, April 17, 2024
സെഹെവെനിഗൻ തുറമുഖം [ യൂറോപ്പിൻ്റെ ഹൃദയതാളങ്ങളിലൂടെ - 6] വളരെ പുരാതനമായ ഒരു പോർട്ട്.സെഹെവെ നിഗൺപോർട്ട്.പണ്ട് മീൻപിടുത്ത ബോട്ടുകൾ വന്നിരുന്ന ചെറിയ ഒരു പോർട്ട്. അന്ന് ചരക്കുനീക്കത്തിലൂടെ ഹേഗിൻ്റെ സമ്പത് വ്യവസ്ഥയേ ഏറെ സഹായിച്ചിരുന്ന ഒരു സ്ഥാപനം.. ബോട്ടുകളുടെയും ചെറു കപ്പലുകളുടേയും അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത് ഇവിടെയാണ്. നല്ല ആഴമുള്ള സമുദ്രത്തിൻ്റെ സാമിപ്യം വലിയ കപ്പലുകൾ പൊലും ഇവിടെ പ്രവേശിക്കാൻ സാധിച്ചിരുന്നു. ഇന്ന് ചരക്കൂ കപ്പലുകളും ആഢംബര നൗകകളും ഇവിടെ എത്തുന്നു. ലോകത്തിൻ്റെ നാനാഭാഗത്തു നിന്നും ടൂറിസ്റ്റുകൾ അങ്ങിനെ ഇവിടെ എത്തിത്തുടങ്ങി. ധാരാളം സ്റ്റാർ ഹോട്ടലുകളും ആഢംബര സൗധങ്ങളും മററു വ്യാപാര സ്ഥാപനങ്ങൾകൊണ്ടും സമ്പന്നമാണിവിടം. ലോകത്തുള്ള എല്ലാ ത്തുറമുഖങ്ങൾക്കും ഒരേ മുഖമാണ് എന്നു തോന്നിയിട്ടുണ്ട്. പക്ഷേ എങ്ങും കാണാത്ത ഒരു വൃത്തിയും വെടിപ്പും നമുക്കിവിടെ കാണാം. അത് ഹേഗിൻ്റെ മാത്രംപ്രത്യേക തയാണ്. കാഴ്ച്ചയിലും സത്തയിലും, മുക്കുവരുടെ വിശ്വാസത്തിലും മിത്തുകളിലും എല്ലാം ഒരു ഏകീകൃത ഭാവമാണ്. കാഴ്ച്ചകൾ കണ്ട് എത്ര നേരമിരുന്നാലുംമടുപ്പു തോന്നാത്ത ഒരു തുറമുഖം. മിക്കവാറും നടക്കാനിറങ്ങുന്നത് അങ്ങോട്ടാണ്. അവിടുന്ന് ബീച്ചിലെത്തി വീട്ടിലേയ്ക്ക് തിരിച്ചുപോരും'
Subscribe to:
Post Comments (Atom)
No comments:
Post a Comment