Tuesday, April 30, 2024

കുൻസ്റ്റ് മ്യൂസിയം - ഡെൻഹാഗിലെ ഒരു ആർട്ട് ആൻൻ്റ് സയൻസ് മ്യൂസിയം [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 14] ഒരു മ്യൂസിയം ഒരു ചരിത്ര പുസ്തകമാകുന്നതെങ്ങിനെ, ഒരു പാഠശാല ആകുന്നതെങ്ങിനെ ', അത് എങ്ങിനെ ഒക്കെ പുതിയ തലമുറയിലേയ്ക്ക് എത്തിയ്ക്കാം. ആധുനിക ശാസ്ത്ര കണ്ടെത്തലുകൾ ലൈബ്രറികൾ, വിശ്വോത്തര പെയ്ൻ്റിഗുകൾ പിന്നെ ഡച്ചിൻ്റെ പൈതൃകം എല്ലാം ഒരു കുടക്കീഴിൽ അതാണ് ഡെൽഹാഗിലെ കു ൻസ്റ്റ്മ്യൂസിയം. അവിടെ ഏതാണ്ട് ഒരു ലക്ഷത്തി അറുപത്തി അയ്യായിരം കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നു. ചിട്ട ആയി.ആകൃതിയിൽ ലാളിത്യo വിളിച്ചോതുന്ന ഒരുസമുച്ച യം.ഒരു ഗയ് ഡിൻ്റെയും ആവശ്യമില്ലാതെ നമുക്കവിടുന്ന് കാര്യങ്ങൾ മനസിലാക്കി എടുക്കാം. പഴയ മൺപാത്രങ്ങളും ലോക പ്രസിദ്ധ പേർഷ്യൻ സിറാമിക്ക് പാത്രങ്ങളും, ഏതാണ്ട് അമ്പതിനായിരത്തോളം പെയ്ൻ്റിംഗ് കളും ഇവിടെ കാണാം. സംഗീതോപകരണങ്ങളുടെ വിപുലമായ ശേഖരം ഇവിടത്തെ ഒരു പ്രത്യേകത ആയി തോന്നി. അവിടുത്തെ മ്യൂസിക് ലൈബ്രറി കൗതുകമുണർത്തി. ഡച്ച് സംസ്കാരം സമുദ്രവും സമുദ്രതീരവുമൊക്കെ ആയി ബന്ധപ്പെട്ടുകിടക്കുന്നു. സമുദ്രാന്തർഭാഗത്തെ വസ്തുക്കളുടെ ഒരു ശേഖരം തന്നെയുണ്ടിവിടെ.സ്കൂൾ കോളേജ് കുട്ടികൾ എങ്ങിനെ ഇതു പ്രയോജനപ്പെടുത്തുന്നു എന്നത് നമ്മൾ നേരിൽക്കണ്ടതാണ്. കൗമാരക്കാരായ കുട്ടികൾ ഒരോ സ്റ്റാളിലും പോയി നോട്ടുകൾ കുറിച്ചെടുക്കുന്നു. നല്ല അച്ചടക്കത്തോടെ. അവർക്കു വേണ്ടി എല്ലാ മാസത്തിലും പ്രോഗ്രാമുകൾ ഉണ്ട്. തങ്ങളുടെ ടാലൻ്റുകൾ പ്രദർശിപ്പിക്കാൻ അവർ അവസരമൊരുക്കുന്നു. അക്കാഡമിക്ക്പ്രോഗ്രാമുകൾ, സെമിനാറുകൾ, ഡിബേററുകൾ എല്ലാത്തിനും അവിടെ നേരത്തേ അറിയിച്ച് ബുക്ക് ചെയ്താൽ അവസരം കിട്ടും അവിടെ ഒരു തീയേറ്റർ ഉണ്ട്. അതിന് ടിക്കറ്റ് എടുക്കണം. അകത്തു കയറിയാൽ ഒരു പ്ലാനി റ്റോറിയത്തിൻ്റെ സ്ക്രീൻ പോലെ മുകൾഭാഗം മുഴുവൻ ഒരു സ്ക്രീനാണ്. സമുദ്രാന്തർ ഭാഗത്തെ വിസ്മയങ്ങളാണ് ആ സിനിമ മുഴുവൻ. മുത്തുകളും ചിപ്പികളും വർണ്ണാഭമായ ജീവികളും. എല്ലാം കൂടി ഒരു വർണ്ണ പ്രപഞ്ചമാണ് നമ്മൾ കാണുന്നത്. ഇലട്രിക്ക് ഷോക്കടിപ്പിക്കുന്ന മത്സ്യങ്ങൾ, പല നിറത്തിലുള്ള എൽ ഇ ഡി ബൾബൂകൾ പോലെ പ്രകാശിക്കുന്ന സമുദ്രജീവികൾ, ഭീകരതിമിംഗലങ്ങൾ ,സ്രാവുകൾ എന്നു വേണ്ടി നമ്മൾഇന്നുവരെ കണ്ടിട്ടില്ലാത്ത നിരവധി സമുദ്രജീവികൾ.അവർ ഇര പിടിക്കുന്നതു o രക്ഷപെടുന്നതും ഒക്കെ ത്രില്ലിഗ് ആണ് കാണാൻ .മുത്തുകളും ചിപ്പികളും പവിഴപ്പുറ്റുകളും കൊണ്ട് തീർത്ത ഒരു മനോഹര നഗരം പോലെയാണു് നമുക്കനുഭവപ്പെടുന്നത്. സിനിമാ തീർന്നതറിഞ്ഞില്ല. അങ്ങിനെ ആവിസ്മയ കാഴ്ചകളോട് വിട പറഞ്ഞു

No comments:

Post a Comment