Thursday, May 2, 2024

യൂഗോസ്ലേവിയൻ ഇൻ്റർനാഷണൽ ക്രിമിനൽ ട്രയിബ്യൂണൽ [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 15 ] ഹെഗിലെ കാഴ്ച്ചകൾ അവസാനിക്കുന്നില്ല. പല അന്താരാഷ്ട്ര സംഘടനകളുടെയും ആസ്ഥാനം അവിടെയാണ്.ലോക ചരിത്രം മുഴുവൻ പഠിയ്ക്കാൻ ഇവിടെ ഒന്നു ചുറ്റിക്കറങ്ങിയാൽ മതി എന്നു പറയാറുണ്ട്.അതിക്രൂരമായ വംശഹത്യയുടെയും മനുഷ്യാവകാശ ലoഘനങ്ങളുടേയും കഥ പറയുന്ന യൂഗോസ്ലേവിയൻ യുദ്ധം.ഈ യുദ്ധ കുറ്റങ്ങൾ വിചാരണ ചെയ്യാനും ശിക്ഷിക്കാനും അധികാരമുള്ള ഒരു ഇൻ്റർനാഷണൽ ക്രിമിനൽ ട്രൈബ്യൂണൽ: അതിൻ്റെ ആസ്ഥാനം ഹേഗിലാണ്.ആ ഭീമാകാരമായ കെട്ടിടത്തിനു മുമ്പിൽ നിൽക്കുമ്പോൾ യുദ്ധക്കെടുതിയുടെ ഭീ കര ദൃശ്യങ്ങൾ മനസിൽ കൂടെ കടന്നു പോയി. യുദ്ധ കുറ്റത്തിനും, വംശഹത്യ യ്ക്കും ജനീവാ ഉടമ്പടി ലംഘനത്തിനും വിചാരണ നേരിടുന്ന പല പ്രമുഖരും ഇവിടെ തടവിലാണ്. അവരുടെ കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം വരെ ശിക്ഷ.ഇതിനൊരു സംവിധാനം ഇത്ര കാര്യക്ഷമമായി പ്രവർത്തിക്കുന്നത് ആശ്വാസമാണ്. പ്രത്യേകിച്ചും വിചാരണ ചെയ്യപ്പെടാതെ പിടിക്കപ്പെടാതെ ലോകത്ത് പലിടത്തും ഇതാവർത്തിക്കുന്ന സാഹചര്യത്തിൽ. 1993 May 25 ന് ആണ് ഇത് ഹേ ഗിൽ തുടങ്ങിയത്. യുഎൻ അംഗരാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ ആണ് ജഡ്ജിമാർ. വലിയ പട്ടാള മേധാവികളും ഭരണാധികാരികളുമാണ് ഇവിടെ സാധാരണ വിചാരണയ്ക്ക് വിധേയമാക്കുക.കുറ്റം തെളിഞ്ഞാൽ ഇവിടെത്തന്നെ തടവിൽപ്പാർപ്പിക്കാൻ സൗകര്യമുണ്ട്. അവർക്ക് ജയിലിൽ എല്ലാ സൗകര്യവും ചെയ്തു കൊടുക്കുന്നത്‌ കൊണ്ട് ആ ജയിലിനെ "ഹേഗ് ഹിൽട്ടൻ" എന്ന പരിഹസിച്ച് വിളിയ്ക്കാറുണ്ട്. ഇ തി നുവേണ്ടി യു എൻ നൂറ് ദശലക്ഷം ഡോളറാണ് ചെലവഴിച്ചത്. ആ വലിയ കെട്ടിടത്തിനു മുമ്പിൽ നിൽക്കുമ്പോൾ ഇന്ന് ലോകത്ത് ഇതിലും വലിയ വംശഹത്യയും യുദ്ധകൃത്യങ്ങളും നടക്കുമ്പോൾ യുഎൻ നിസ ഹായമായി നിൽക്കുന്നതും ഓർത്തു പോകുന്നു.ഇങ്ങിനെ യു ളള കോടതി വിചാരണ ലോകം മുഴുവൻ വേണ്ടതാണന്നു തോന്നിപ്പോകുന്നു. ഇന്ന് യൂഗോസ്ലേവിയ ഒന്നൊരു രാജ്യമില്ല.അതുവിഭജിച്ച് പലതായി.ആ യുദ്ധത്തിൻ്റെ വേറൊരു പരിണതഭലം

No comments:

Post a Comment