Sunday, May 5, 2024
നതർലൻ്റിലെ ഒരു ചൂതാട്ട കേന്ദ്രത്തിൽ [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 17 ] ഇന്ന് ശനിയാഴ്ച്ചയാണ്. നതർലൻ്റിലെ ചൂതാട്ട കേന്ദ്രങ്ങളും നിശാ ക്ലബ്ബുകളും രാത്രി മുഴവൻ ഉണർന്നിരിക്കുന്ന ദിവസം. ഇവിടുത്തെ കാസിനോയിൽ ഒന്നുപോകണം. രാത്രി പതിനൊന്നു മണി ആയി.മോൻ താമസിക്കുന്ന വീടിനടുത്താണ്. ഒരു കിലോമീറ്റർ. രാത്രി നിരത്തിൽ ആള് വളരെ കുറവാണ്. ചന്നം പിന്നം മഴ പെയ്യുന്നുണ്ട്. അങ്ങു ദൂരെ "ഹോളണ്ട് കാസിനോ "യുടെ ഭീമാകാരമായ കെട്ടിടം കാണാം. വളരെ ദൂരെ നിന്ന് അതിൻ്റെ തിളങ്ങുന്ന ബോർഡ് കാണാം. അതിനകത്ത് അതിഥികളെ സ്വീകരിയ്ക്കാനാളുണ്ട്. നമ്മുടെ കോട്ടും ബാഗുംവാങ്ങി ടോക്കൺ തന്ന് അവർ സൂക്ഷിക്കും. കൗണ്ടറിൽ പാസ്പോർട്ട് കൊടുത്തു. ഫസ്റ്റ് ടൈം.? ബയോമെട്രിക്ക് ടെസ്റ്റ് കഴിഞ്ഞ് നമ്മുടെ ഒപ്പുവാങ്ങി അവർ ഒരു കാർഡ് തരും. ഞാൻ ആ നിമിഷം മുതൽ ആ സമ്പന്ന ക്ലബിലെ അംഗമാണ്. മൂന്നു നിലകളിൽ നൂറുകണക്കിന് ചൂതാട്ട മേശകൾ .വിവിധ തരം കളികൾ. നമ്മൾ അന്ന് കളിക്കാനുദ്ദേശിക്കുന്ന തുക കൗണ്ടറിൽ കൊടുത്താൽ അവർ അതിനുള്ള കൊയിൻ [ കാസിനോ ചിപ്സ് ] തരും. അതുപയോഗിച്ച് നമുക്ക് ഏതു മേശയും തിരഞ്ഞെടുക്കാം. ഗ്രൂപ്പ് ഗയിമുകൾ ഉണ്ട്. ഒറ്റയ്ക്ക് കളിയ്ക്കാവുന്ന കളികളുണ്ട്. ഒന്നു ചുററിക്കറങ്ങി വന്നു. എല്ലാവരുടെയും കയ്യിൽ നുരഞ്ഞുപൊന്തുന്ന പാനപാത്രം. വിവിധ തരം ആഹാരവും അവിടെ കിട്ടും. പുകവലിസമ്മതിയ്ക്കില്ല. അതിന് പ്രത്യേക മുറിയുണ്ട്. സംഗീത സാന്ദ്രമായ ലഹരി നിറഞ്ഞ അന്തരീക്ഷം. ഭാഗ്യം പരീക്ഷിക്കുന്ന ആൺ പെണ്ണSക്കം അനേകം പേർ വളരെ അച്ചടക്കത്തോടെ കളിയിൽ പങ്കെടുക്കുന്നു. ഈ ഭാഗ്യാന്വേഷികളുടെ നടുക്ക് അങ്ങിനെ നിൽക്കുമ്പോൾ പണ്ട് ഉത്സവപ്പറമ്പിൽ പെട്രോമാക്സ് വെളിച്ചത്തിൽ "വൈ രാജാവൈ " വിളികൾക്കിടെ ആ കിലുക്കിക്കുത്തിൽ പൈസ വച്ച ആ വളളിനിക്കറുകാരനെ ഓർത്തു പോയി . ബ്ലാക്ക് ജാക്ക് സ്പ്പൊട്ട് മിഷ്യൻ, മണി വീൽ, റൗലററ് അങ്ങിനെ പലതരം പകിടകൾ. എവിടെ ആദ്യം. സംശയമായി. അവസാനം " പൂന്തോ ബാങ്കോ "തിരഞ്ഞെടുത്തു. .ജയിംസ് ബോണ്ടു ചിത്രങ്ങളിലെ കാർഡ് ഗയിം .ആമേശക്കു ചുറ്റുമിരുന്ന് കളിക്കുന്നത് നോക്കി നിന്നു.പല സ്ഥലത്തും കാശു വച്ചാൽ പല തരത്തിലാണ് ഭാഗ്യം. ആരും വയ്ക്കാൻ ധൈര്യപ്പെടാത്ത എന്നാൽ അപൂർവ്വമായി മാത്രംസാദ്ധ്യത ഉള്ളിടത്ത് ചിപ്സ് വച്ചു.എല്ലാവരും എന്നെ തിരിഞ്ഞു നോക്കി. ആകാംക്ഷയോടെ എല്ലാ ക്കണ്ണുകളും മേശയിലേക്കും പുറകിലത്തെ ഡിസ്പ്ലേസ് ക്രീനിലേക്കും.വിഷുബംബറിന് മാത്രം കാശിറക്കുന്ന ഒരു സാധാരണ മലയാളിയുടെ മനസാണവിടെ വയ്ക്കാൻ എന്നെ പ്രേരിപ്പിച്ചത്. രക്ഷപെട്ടു.വച്ചതിൻ്റെ ഇരുപതിരട്ടി. പിന്നീട് കളി ഉഷാറായി.ഞാൻ ഒരു വലിയ ഗ്ലാം ബ്ലറുടെ ഗമയിൽ കളി തുടർന്നു.ഭാഗ്യവാൻ്റെ കോളത്തിൽ കാശു വയ്ക്കാൻ അനവധി പേർ. അത് ഗ്ലാബ്ലി ഗിൻ്റെ ഒരു മനശാസ്ത്രമാണ്. ഭാഗ്യമുള്ളവൻ്റെ കൂടെക്കൂടുക.' നല്ല ചിൽസ് ബിയറും ആഹാരവും നമ്മുടെ അടുത്ത വരും' സമയം പോയതറിഞ്ഞില്ല. കളഞ്ഞും കിട്ടിയും കളി തുടർന്നു.മൂന്നു മണി വരെ ആ മായിക ലോകത്തിൽത്തുടരാം. കറേ ആയപ്പോൾ മുതൽ തൊട്ടുള്ള കളി വേണ്ടന്നുറച്ചു.കിട്ടിയത് മുഴുവൻ നഷ്ടപ്പെട്ടപ്പോൾ കളി നിർത്തി. ഒരു വലിയ അനുഭവമായിരുന്നു.ഇത് ഗവന്മേൻ്റ് നേരിട്ടു നടത്തുന്നതാണ് 'അതിൻ്റെ നേരും നെറിയും എവിടെയും കാണാം. ഒരു വർഷം ഗവന്മേൻ്റിന് ഇവിടെ നിന്നു മാത്രം 850 ദശലക്ഷം ഡോളർ ആണ് വരുമാനം. രാത്രി വളരെ വൈകി അവിടുന്നിറങ്ങി. തെരുവിൽ ആരുമില്ല.നതർലൻ്റിൽ ഏതു രാത്രിയിലും തെരുവോരം സുരക്ഷിതമാണന്നു തോന്നി.
Subscribe to:
Post Comments (Atom)
No comments:
Post a Comment