Sunday, May 19, 2024
മമ്മൂട്ടി എന്ന മനുഷ്യൻ. മമ്മൂട്ടി എന്ന മഹാനടനെപ്പോലെ തന്നെ അഭിനന്ദിക്കപ്പെടണ്ടതാണ് അദ്ദേഹത്തിൻ്റെ ആഴമുള്ള വായനയുo കാഴ്ച്ചപ്പാടും. എനിക്കൊരനുഭവമുണ്ട്. ഇരുപത്തി അഞ്ചാം ഭാഗവതസത്രം കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിലാണ് നടന്നത്. അതിൻ്റെ ഉത്ഘാടനത്തിനും സമാപനത്തിനും മറ്റു പ്രധാന വ്യക്തികളേയും പങ്കെടുപ്പിച്ചിരുന്നു. അങ്ങിനെയാണ് സമാപനത്തിന് ശ്രീ.മമ്മൂട്ടിയിലേക്കെത്തിയത്.അന്ന് സത്രത്തിൻ്റെ കൺവീനർ ഞാനായിരുന്നു.പ്ര സിഡൻറ് ശ്രീ.ബാബു നമ്പൂതിരിയും. ഞങ്ങൾ മമ്മൂട്ടിയെ കാണാൻ ചെല്ലുമ്പോൾ അദ്ദേഹം ഷൂട്ടി ഗിൻ്റെ തിരക്കിലായിരുന്നു.പത്തുമിനിട്ടുകഴിഞ്ഞപ്പോൾ അദ്ദേഹം വന്നു. ഇരിയ്ക്കാൻ പറഞ്ഞു.. ഞങ്ങൾ കാര്യങ്ങൾ അവതരിപ്പിച്ചു. അദ്ദേഹം ഒന്നു ചിരിച്ചു. ഇത്രയും വലിയ ഒരാത്മീയ പരിപാടിയിൽ ഞാൻ വേണോ എത്യേകിച്ചും മള്ളിയൂർ തിരുമേനിയെ പോലുള്ള മഹാൽമ്മാക്കളുടെ ഒപ്പം. അവസാനം ബാബു നമ്പൂതിരിയുടെ നിർബ്ബന്ധത്തിനു വഴങ്ങി അദ്ദേഹം സമ്മതിച്ചു. ഞാനെന്താണവിടെപ്പറയണ്ടത്. വിവാദമാകരുത്. സത്രത്തിൻ്റെ ബ്രോഷറും അദ്ദേഹം ആവശ്യപ്പെട്ട തും എഴുതിക്കൊണ്ടുവന്നത് കൊടുത്തു. അദ്ദേഹം അതു മുഴുവൻ അവിടെ ഇരുന്നു വായിച്ചു.ഇതിലൊരു തിരുത്തുണ്ടല്ലോ ഞാൻ വായിച്ച പോലയല്ലല്ലോ ഇത്. പിന്നെ അദ്ദേഹം നമ്മുടെ പുരാണ കഥകൾ ഇങ്ങോട്ടു പറഞ്ഞു തുടങ്ങി.ഞങ്ങൾ ഞട്ടിപ്പോയി. ധാരാളം വായിക്കുന്ന അദ്ദേഹത്തിന് നമ്മുടെ പുരാണ കഥകൾ മുഴുവൻ അറിയാമെന്നു തോന്നി. ആ വലിയ ആദ്ധ്യാത്മികസംഗമത്തിന് അദ്ദേഹം വന്നു. ഒരു സാധാരണക്കാരനിൽ സാധാരണക്കാരനായി. അദ്ദേഹത്തിൻ്റെ പ്രസംഗം എല്ലാവരേയും അൽഭുതപ്പെടുത്തി.ഭംഗി ആയി എന്നാൽ ഹൃസ്വമായി ആ പ്രസംഗം കഴിഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റു നിന്ന് കയ്യടിച്ചു. മള്ളിയൂർ അദ്ദേഹത്തിൻ്റെ കൈ പിടിച്ചഭിനന്ദിച്ചു. മള്ളിയൂർ ക്ഷേത്രത്തിലേയ്ക്ക് പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. ഒരു സമ്പൂർണ്ണ കലാകാരൻ ജാതിയ്ക്കും മതത്തിനും അതീതമായി എങ്ങിനെ ആയിരിയ്ക്കണം എന്നത് അദ്ദേഹത്തെക്കണ്ടു പഠിയ്ക്കണം. ആ സഹിഷ്ണുതയും ആഴമുള്ള വായനയും അനുകരണീയമാണ്
Subscribe to:
Post Comments (Atom)
No comments:
Post a Comment