Friday, May 17, 2024
വാസ്തുവിദ്യയിലെ മനോഹര ഡച്ച് ടച്ച് [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 25] നെതർലൻ്റിൽ ഉടനീളം സഞ്ചരിക്കുമ്പോൾ ഇവരുടെ വാസ്തുവിദ്യയുടെ ചാരുത ഏറെ ആകർഷിക്കും.മനസിനൊരു കുളിർമ്മ .പഴയ അവരുടെ പാരമ്പര്യത്തിൻ്റെ ഗന്ധമുള്ള വീടുകൾ.ഗോഥിക്ക് ശൈലിയിലുള്ള പള്ളികളും, വലിയ ചരിത്ര സ്മാരകങ്ങളും അവിടെക്കാണാം. അതിലൊക്കെ ഒരു ഡച്ച് കൊളോണിയൽ ടച്ചുണ്ട്. ചുവന്ന ഇഷ്ടികയും തടിയും കല്ലും മാത്രം ഉപയോഗിക്കുന്ന വീടുകൾ. ഒരേ വലിപ്പത്തിലുള്ള ഇഷ്ടികകൾ.ഇംഗ്ലണ്ടിലെ വീടുകളോട് ഒത്തിരി സാമ്യം നമുക്കു തോന്നാം.ഇവരുടെ വീടുകളുടെ "ഗാoബ്ലൽ മേൽക്കൂര " ഡച്ചു ശൈലിയുടെ പ്രത്യേകതയാണ്. ഡച്ച് കൊളോണിയൽ ശൈലിയിൽ നിന്നും ഡച്ച് കൊളോണിയൽ റിവൈവൽ ശൈലിയിലേയ്ക്ക് മാറിയപ്പഴും അവരുടെ തനതു വാസ്തുവിദ്യ അവർ കാത്തു സൂക്ഷിച്ചു. ഒരോ വശത്തും രണ്ടു ചെരിവുകൾ ഉള്ള മേൽക്കൂരയാണ് ഗ്ലാoബെൽ മെൽക്കൂര.മുകളിലത്തേക്കാൾ ചെരിവും വലിപ്പവും താഴത്തെ ചെരിവിന് കാണും. കാലാവസ്ഥാ പരമായ പൊരുത്തപ്പെടലുകൾ ഇതിൽ കാണാം.ഒരു സവിശേഷ സാംസ്കാരിക പ്രതിഭാസം ഇവർ ഒരോ ഇഞ്ചിലും കാത്തുസൂക്ഷിക്കുന്നു. ഇടുങ്ങി വളഞ്ഞ ഗോവണികളും അവരുടെ മുഖപ്പുകളും എല്ലാം ഈ വീടുകൾക്ക് ഒരു പോലെയാണ്. ബീമിനും പില്ലറിനും പകരം ധാരാളം ആർച്ചുകൾ നമുക്ക് കാണാം. അപ്പാർട്ടുമെൻ്റുകൾ ആണങ്കിലും നാലുനിലയേ കാണൂ അധികവും. ഒരു സ്ട്രീററിറ്റിൻ്റെ ഇരുവശത്തും നിരനിരയായി ഒരേപോലുള്ള വീടുകൾ അവയുടെ നടുക്ക് റോഡുകളും, സൈക്കിൾപ്പാത്തും, വഴിയരുകിലെ കാർ പാർക്കും ഫുട്പാത്തുംപിന്നെ വിശാലമായ പുൽത്തകിടിയും പൂന്തോട്ടവും.എത്ര മനോഹരമായാണ് അവർ അത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.വീടുകളുടെ കാഴ്ചയിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും അവർ തയാറാല്ല. നിറത്തിൽ പോലും. എല്ലാത്തിനും നൂറും നൂറ്റമ്പതും വർഷം പഴക്കം. ഈ ഇടെ മോൻ വാങ്ങിയ വീടും ഇതുപോലൊരെണ്ണം. ഇന്നും അതു കണ്ടു പിടിക്കാൻ അടുത്തുചെന്ന് വീട്ടുനമ്പർ നോക്കണം. നമ്മുടെ കേരളത്തിലും ഈ ഡച്ച് ടച്ച് കാണാം.പ്രത്യേകിച്ചും കൊച്ചിയിൽ .ഇന്നും പലതും കേടുകൂടാതെ സൂക്ഷിച്ചിട്ടുണ്ട്. ബോഗാൾട്ടിപ്പാലസ് തന്നെ അതിനൊരു ഉദാഹരണം .ടൂറിസത്തിന് അതാതു രാജ്യത്തെ പാരമ്പര്യ വാസ്തുവിദ്യ സംരക്ഷിക്കുക എന്നത് പ്രധാനമാണ്. ഇത്തവണത്തെ അത്യുഷ്ണം അത് നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടാകും. നമ്മുടെ അവശേഷിക്കുന്ന നാലുകെട്ട് കാണാൻ തന്നെ എന്തുമാത്രം വിദേശികളാണ് വരുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment