Saturday, May 18, 2024
മുത്തശ്ശൻ പറയാറുള്ള പോലെ ആഹാരമാണ് മരുന്ന്. [അച്ചു ഡയറി-566] അമേരിക്കയിൽ ചില സീസണിൽ വിടരുന്ന പൂക്കൾ ചിലർക്കലർജി ആണ്. അതിൻ്റെ പൂം പൊടിശ്വസിച്ചാൽ ശ്വാസംമുട്ടൽ ,പനി പിന്നെ ഇൻഫെക്ഷൻ.ഡോക്ടർ പറയുന്ന ആൻ്റിബയോട്ടിക്സ് കൊടുക്കും.ഇതിങ്ങിനെ തുടരും. ഇവിടുത്തെനാപ്പത് ശതമാനം പേരുടെയും പ്രശ്നമാണിത്.കഴിഞ്ഞ ദിവസം പാച്ചുവിനെ ഒരു അലർജി സ്പെഷ്യലിററ് ഡോക്ട്ടറെ കാണിച്ചു. മുത്തശ്ശൻ്റെ പ്രായം വരും. ആഹാരരീതി കൊണ്ടും, ആഹാരം കൊണ്ടും അസുഖം മാറ്റാൻ പറ്റും. അതദ്ദേഹത്തിൻ്റെ തിയറിയാണ്. അവിടെ ചെന്ന് എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു. അച്ചുവും പോയിരുന്നു. അമേരിയ്ക്കയിൽ വസന്ത കാലത്ത് ഉണ്ടാകുന്ന ഒരു തരം പൂവുണ്ട്. അതിൻ്റെ പൂം പൊടിയിൽ നിന്നാണത്രേ ഈ അലർജി.അതിനദ്ദേഹത്തിൻ്റെ ചികിത്സ വിചിത്രമായി തോന്നി മുത്തശ്ശാ. ആ പ്രദേശത്ത് ഈ പൂക്കളിൽ നിന്ന് തേൻ സംഭരിക്കുന്ന തേനീച്ചകളുടെ കൂടുണ്ട്. അതിൽ നിന്നും തേനെടുത്ത് എന്നും പാച്ചൂന് കൊടുക്കാൻ പറഞ്ഞു. അൽഭുതം തോന്നി മുത്തശ്ശാ ആതേൻ കൊടുക്കാൻ തുടങ്ങിയപ്പഴേ അവൻ്റെ അസുഖം മാറി. പാമ്പുകടിച്ചാൽ ആ വിഷം തന്നെ അല്ലേ അതിന് പ്രതിവിധി. ആൻ്റിവെയിൻ ഉണ്ടാക്കുന്നത് എന്ന് അച്ചു ധരിച്ചിട്ടുണ്ട്.അതു പോലെ ഒരു ചികിത്സ. ഒരോ നാട്ടിൽ ഒരോ സീസണിൽ പ്രകൃതിയിൽ ഉണ്ടാകുന്ന പഴങ്ങളും പച്ചക്കറികളും ആണ് നമ്മുടെ മരുന്ന്. നമ്മൾ ഇറക്കുമതി ചെയ്യുന്ന പല പഴങ്ങളും നമ്മൾ ജീവിയ്ക്കുന്ന പ്രകൃതിക്കിണങ്ങിയതല്ല. അതാണസുഖത്തിന് കാരണം. നാട്ടിൽ വരുമ്പോൾ മുത്തശ്ശൻ പറയുന്ന പോലെ ചക്കയുടെ കാലത്ത് ചക്കയും മാങ്ങയുടെ കാലത്ത് മാങ്ങയും ഇഷ്ടം പോലെ കഴിക്കുക. അപ്പോൾ ഒരസുഖവും വരില്ലത്രേ'. ആഹാരം മരുന്നാ കണത് അങ്ങിനെയാണ് അന്ന് നാട്ടിൽ അവഗാഡോ വാങ്ങാൻ പറഞ്ഞപ്പോൾ മുത്തശ്ശൻ പറഞ്ഞതോർക്കുന്നു. അതു തന്നെയാണ് ഇന്ന് ഡോക്ട്ടർ പറഞ്ഞതും
Subscribe to:
Post Comments (Atom)
No comments:
Post a Comment