Monday, May 13, 2024
അച്ചുവിന് ചൂയിഗം - [ അച്ചു ഡയറി-565] മുത്തശ്ശാ ഇവിടെ ഹൈസ്ക്കൂൾ തലം തൊട്ട് ഭയങ്കര ലോഡാണ്. ഇത് വരെ രസമായിരുന്നു. സ്ക്കൂളിൽ യാതൊരു ടഷനുമില്ല. ടീച്ചർമാർ പ്രഷർ ചെലുത്തില്ല. കളികളിലൂടെയും ചെറിയ ചെറിയ പ്രൊജക്റ്റുകളിലൂടെയും പാഠങ്ങൾ പഠിച്ചാൽ മതി. ഇപ്പം കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. ഒത്തിരി പഠിയ്ക്കാനുണ്ട്. എഴുതാനുണ്ട്. മറ്റ് അസൈമെൻ്റുണ്ട്.പല ദിവസവും രാത്രി വൈകി ഇരുന്നു പഠിയ്ക്കണ്ടി വരും. പക്ഷേ പിറ്റേദിവസo എക്സാമിന് എല്ലാം മറന്നുപോകും,.അച്ചൂന് ആകെ ടൻഷൻ ആയി മുത്തശ്ശാ. എൻ്റെ ഫ്രണ്ട് ജോബ് അതിനൊരു മാർഗ്ഗം പറഞ്ഞു തന്നു. പഠിയ്ക്കുന്ന സമയത്ത് ഒരു പ്രത്യേക സ്വാദുള്ള ചൂയിംഗം ചവച്ചു കൊണ്ടു പഠിക്കുക. പിറ്റേ ദിവസം പരീക്ഷയ്ക്ക് അതേ സ്വാദുള്ള ചൂയിഗം ചവച്ചു കൊണ്ട് പരീക്ഷ എഴുതിയാൽ എല്ലാം ഓർക്കും. അച്ചൂന് ചിരി വന്നു. ജോബ് വില്ലനാ. അവൻ്റെചൂയിഗം കഴിക്കാനുള്ള അടവാകാം. എന്തായാലും ഒന്നു പരീക്ഷിയ്ക്കാം 'അച്ചൂന് ചൂയിംഗം ഇഷ്ടമാണ്. പക്ഷേ അതു പരീക്ഷിച്ചപ്പോൾ അവൻ പറഞ്ഞത് ശരിയാണന്ന് ഉറപ്പായി. ടീച്ചർ സമ്മതിക്കുമോ എന്ന പേടി ഉണ്ടായിരുന്നു. ചവക്കുമ്പോൾ നമ്മുടെ ശ്രദ്ധ പതറില്ല.Sൻഷൻ കുറയുന്നുണ്ട്.ഇത് കൊള്ളാം മുത്തശ്ശാ. മുത്തശ്ശൻ പറഞ്ഞ മെഡിറ്റേഷന് സമയം എടുക്കും. ഒരു സ്ഥലത്ത് ഇരുന്നുചെയ്യണം.ഇത് നടന്നോണ്ട് ചെയ്യാം.ഇത് ചവച്ചു കൊണ്ട് നടക്കുമ്പഴും ശ്രദ്ധ കിട്ടുന്നുണ്ട്.ക്രിക്കറ്റ് കളിക്കാർ ടൻഷൻ കുറയ്ക്കാൻ ഇത് ചവയ്ക്കുന്നത് കണ്ടിട്ടുണ്ട്. സസ്യങ്ങളലെ പ്രോട്ടീൻ കൊണ്ടുണ്ടാക്കിയ ലൂയിഗം കൊറോണയെ വരെ ചെറുക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും ഇത് നല്ലതാണത്രേ. വായിൽ ധാരാളം സലൈവ ഉൽപ്പാദിപ്പിക്കുന്നത് കൊണ്ട് രോഗ പ്രതിരോധ ശക്തി കൂടുന്നുണ്ട് എന്നൊരു പഠനവും ഉണ്ട്. ഭാഗ്യം ടീച്ചർമാർ ചൂയിംഗം ചവച്ചു കൊണ്ട് പരീക്ഷ എഴുതാൻ സമ്മതിച്ചു. ഏതായാലും പാച്ചൂ നോട് അച്ചു പറയില്ല. അവൻ കൊച്ചു കുട്ടിയല്ലേ.അതെങ്ങാൻ തൊണ്ണയിൽ കുടുങ്ങിയാൽ! ഇശ്വരാ ഓർക്കാൻ കൂടിവയ്യ.
Subscribe to:
Post Comments (Atom)
No comments:
Post a Comment