Friday, May 3, 2024

കോണാ ഐസ് ക്രീം ഡേ" [ അച്ചു ഡയറി-518] മുത്തശ്ശാ ഈ മാസം രണ്ടാം തിയതി സ്കൂളിൽ "കോണാ ഐസ് ഡേ " ആണ്.പൊതുവേ ഐസ് ക്രീകഴിക്കുന്നത് സ്ക്കൂളിൽ നിരുത്സാഹപ്പെടുത്തും.സ്കൂൾ കോമ്പൗണ്ടിൽ സമ്മതിക്കാറുമില്ല. പക്ഷേ കുട്ടികളുടെ സന്തോഷത്തിന് അങ്ങിനെ ഒരു ദിവസം സ്ക്കൂൾ നിശ്ചയിച്ചിട്ടുണ്ട്. കുട്ടികൾക്ക് വലിയ ഉത്സാഹമാണ്. എല്ലാവരും വട്ടത്തിലിരുന്ന് ഐസ്ക്രീം കഴിക്കും.അതോടൊപ്പം അത് അധികം കഴിക്കുന്നത് ശരിയല്ല എന്നു വാൺ ചെയ്യുകയും ചെയ്യും. അതൊരു പുതിയ രീതിയാണന്ന് അച്ചൂന് തോന്നി.നമ്മൾ ആസ്വദിച്ചു കഴിയുമ്പോൾ അതിൻ്റെ അപകടം കുട്ടികളെ മനസിലാക്കിക്കൊടുക്കാൻ എളുപ്പമുണ്ട്. ഒരെണ്ണത്തിന് നാലു ഡോളർ അടക്കണം.ഇതിൻ്റെ ലാഭം സ്ക്കൂളധികൃതർ ചാരിറ്റിക്കാണ് ഉപയോഗിക്കുന്നത്. ഒരാൾക്കാണങ്കിൽ കിഡിൽ കപ്പ് ഓർഡർ ചെയ്യാം. ഒന്നിൽ കൂടുതൽ കുട്ടികൾ പഠിക്കുന്നുണ്ടങ്കിൽ കാർട്ട് കപ്പ് സെലക്റ്റ് ചെയ്യാം മൾട്ടിപ്പിൾ കൊണ്ടാ സിൽ എത്ര വേണമെങ്കിലും ഓർഡർ ചെയ്യാം.പാച്ചു രണ്ടെണ്ണം വേണമെന്ന് പറഞ്ഞു വാശി പിടിച്ചു. ഒന്നവൻ്റെ കൂട്ടുകാരൻ റൊബർട്ടിനാണ്. അവൻ്റെ പപ്പ ഐസ് ക്രീം വാങ്ങാൻ സമ്മതിക്കില്ല. പാവം. വലിയ കൊതിയാണവന് .അവൻ്റെ ക്ലോസ് ഫ്രണ്ടാണ് റോബർട്ട്. നമ്മുടെ വീടിൻ്റെ അടുത്തു ബസെറങ്ങിയാൽ അവൻ വളഞ്ഞു ചുററി റോബർട്ടിനെ അവൻ്റെ വീടിൻ്റെ പടികേറ്റി വിട്ടെ തിരിച്ചു വരു.രണ്ടും കല പല സംസാരിച്ചുകൊണ്ടാണ് നടപ്പ്. വരുബ ഴേക്കും നല്ല വിശപ്പായിട്ടുണ്ടാകും എന്നാലും അവൻ പതിവ് തെററിയ്ക്കില്ല." പാച്ചുവിന് കൊണഐസ് ഇഷ്ടമല്ലല്ലോ? പിന്നെ എന്തിനാ ഓർഡർ ചെയ്യുന്നെ?""എനിയ്ക്കിപ്പഴും ഇഷ്ടല്ല. പക്ഷേ കൂട്ടുകാരുടെ കൂടെ വട്ടം കൂടി ഇരുന്ന് തമാശും പറഞ്ഞ് കഴിക്കുമ്പോൾ നല്ല Sയ്സ്റ്റാണ് " പാച്ചുവിനെ പലപ്പഴും മനസിലാകണില്ല മുത്തശ്ശാ ? നമ്മൊളൊന്നും പ്രതീക്ഷിക്കാത്ത ചിന്തകളാണവൻ്റെ .ആർജുമെൻറിൽ അവനേ തോൽപ്പിയ്ക്കാനും പറ്റില്ല.

No comments:

Post a Comment