Saturday, May 4, 2024

നെതർലൻ്റിലെ കിഗ്സ് ഡേ [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 16] ഒരു രാജാവിൻ്റെ ജന്മദിനം ഒരു ഉത്സവമായിക്കൊണ്ടാടുക. ഒരു ദിവസം എല്ലാ സ്വാതന്ത്ര്യവും പൗരന്മാർക്ക് അനുവദിച്ചു കൊടുക്കുക. അത് പൂർണ്ണമായും ആസ്വദിച്ച് ജനങ്ങൾ തെരുവിലിറങ്ങു ക. ദേശ വ്യത്യാസമില്ലാതെ.അതാണ് വർഷത്തിൽ ഒരു ദിവസം കൊണ്ടാടുന്ന "കിഗ്സ് ഡേ " ആഘോഷം. ഏപ്രിൽ ഇരുപത്തി ഏഴിനായിരുന്നു ആഘോഷം.വളരെ പ്പണ്ടു മുതൽ രാജ്ഞിമാരുടെയും രാജാക്കന്മാരുടെയും [ അന്നു ഭരിക്കുന്ന ] ജന്മദിനം ഇങ്ങിനെ ആഘോഷിയ്ക്കാറുണ്ട്. അന്ന് രാജ്യത്തിൻ്റെ ദേശീയ ദിനമാണ്. എന്തിനും സ്വാതന്ത്ര്യം അനുവദിക്കുന്ന ഇരുപത്തിനാല് മണിക്കൂർ.അന്ന് സ്വതന്ത്ര വിപണി ആണ്. ടാക്സി ല്ല. വഴിയോരങ്ങളിൽ പഴയതും പുതിയതും ആയ സാധനങ്ങൾ വളരെ ലാഭത്തിൽ വിൽക്കപ്പെടുന്നു. അവരുടെ ദേശീയ നിറം ഓറഞ്ചാണ്. എല്ലാവരും ഓറഞ്ചു നിറത്തിലുള്ള വസ്ത്രം ധരിച്ച് തൊപ്പി അണിഞ്ഞ് തെരുവിലിറങ്ങും... ആഘോഷങ്ങൾ സംഘടിപ്പിക്കാനും, സഹായിക്കാനും ഓറഞ്ചു കമ്മറ്റികൾ ഉണ്ടാകുംഅന്ന് സ്പെഷ്യൽ ട്രയിൻ, ട്രാം എന്നിവ ഉണ്ടാകും. നിവർത്തിയുണ്ടങ്കിൽ കാറ്ഒഴിവാക്കാനാണിത്.നതർലൻ്റിൽ അങ്ങോളമിങ്ങോളം ഉള്ള നിശാ ക്ലബുകളിൽ അന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. ബൈക്ക് റൈസ് കൊണ്ട് റോഡുകൾ ചടുലമാകും. കനാൽ ബോട്ടുകളിലും വലിയ ക്രൂയിസറുകളിലും ആഘോഷങ്ങൾ നടക്കുന്നു. എല്ലാം ഓറഞ്ചു നിറം.. അതിനൊക്കെ ഹരമായി മനോഹര ടുലിപ്പ് പാടങ്ങളും രാജ്യത്തെ ആൺ പെൺ അടക്കം ഓറഞ്ഞു വസ്ത്രം ധരിച്ച് തെരുവിലിറങ്ങി ആട്ടും പാട്ടും ആയി ഉന്മാദിക്കുന്നു. മിക്കവാറും എല്ലാവരുടെയും കയ്യിൽ ബിയർ കുപ്പി ഉണ്ടാകും.അന്ന് പബ്ലിയ്ക്കായി മദ്യപിക്കുന്നതും ആരും തടയില്ല. പക്ഷേ ഒരു ദേശീയ ദിനത്തിൻ്റെ അന്തസ്സുകെടുത്താതെ അവർ ഉപയോഗിക്കുന്ന ആ സ്വാതന്ത്ര്യം എന്നെ അൽഭുതപ്പെടുത്തി. ഒരു അക്രമമോവാക്കുതർക്കമോ എവിടേയം കണ്ടില്ല. എല്ലാവരും ഒരു പിരിമുറുക്കവുമില്ലാതെ സന്തോഷത്തോടെ ആടിപ്പാടി ഉല്ലസിക്കുന്നു. ഒരു പോലീസുകാരെയും അവിടെ എങ്ങും കണ്ടില്ല. അൽഭുതം തോന്നി നമ്മുടെ നാട്ടിൽ ആണങ്കിൽ എന്നു് ഒരു നിമിഷം ചിന്തിച്ചു പോയി.ദുഃഖങ്ങൾക്കവധി കൊടുത്ത് ഉള്ളുതുറന്നുള്ള സന്തോഷത്തിൽ ഞങ്ങളും പങ്കു ചേർന്നു.

No comments:

Post a Comment