Saturday, May 18, 2024

ഇൻഡ്യൻ സൗന്ദര്യ റാണി ഹർഷാശ്രീകാന്ത്. അനിയൻ തലയാററും പിള്ളി വി.ടി.ഭട്ടതിരിപ്പാടിൻ്റെ ഒരു നാടകമുണ്ട് " അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്." ഒരു കാലത്തെ നമ്പൂതിരി സ്ത്രീകളുടെ ഉയിർത്തെഴുനേൽപ്പിൻ്റെ കഥ.അതിനു ശേഷം മറക്കുടയിൽ നിന്ന് പലരും പുറത്തുവന്നു.എല്ലാ രംഗത്തും ഒന്നാമതായി. പക്ഷേ അവർ കയറിച്ചെല്ലാൻ മടിച്ചു നിന്ന ഒരു മേഖല ആയിരുന്നു " മോഡലിഗ്". പഴയ മാറാലക്കെട്ടിൽ നിന്നും പൂർണ്ണമായി പ്പുറത്തു വരാതിരുന്ന നമ്പൂതിരി സമുദായത്തിൽ നിന്ന് സധൈര്യം മുമ്പോട്ടു വന്ന് ആ മേഖലയേ കൈപ്പിടിയിലൊതുക്കിയ ഹർഷാശ്രീകാന്ത് ഇന്നൊരു മാതൃകയാണ്. സൗന്ദര്യപ്പ ട്ടങ്ങൾ ഒന്നൊന്നായി അവളുടെ കൈപ്പിടിയിലമർന്നു. മിസ് സൗത്തി ഡ്യയിൽ നിന്ന് മിസ് ക്യൂൻ ഓഫ് ഇൻഡ്യയിൽ എത്തി നിൽക്കുന്നു അവളുടെ കരിയർ ഗ്രാഫ്'. സൗന്ദര്യത്തിനൊപ്പം നല്ല വിദ്യാഭ്യാസവും വ്യക്തമായ കാഴ്ച്ചപ്പാടും തൻ്റെ വിശ്വാസത്തിലുറച്ച് ആരുടെ മുമ്പിലും കാര്യങ്ങൾ ഉറക്കെപ്പറയാനുള്ള ചങ്കൂറ്റവും അതൊക്കയാകും ഹർഷയുടെ ഈ നേട്ടത്തിനാധാരം. കിടങ്ങൂർമല മേൽ എന്ന പ്രസിദ്ധ പുരാതന ഇല്ലത്തെ ഇപ്പഴത്തെ തലമുറ ശ്രീകാന്തിൻ്റെയും സീമയുടെയും ഏകമകളാണ് ഹർഷ .ഒരു കുട്ടിയുടെ വ്യക്തിത്വ വികസനത്തിന് ഒരച്ഛനും അമ്മയ്ക്കും എന്തു ചെയ്യാനൊക്കും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ യുവപ്രതിഭ. ശ്രീകാന്തും ഞാനും ലോർഡ് കൃഷ്ണാ ബാങ്കിൽ ഒന്നിച്ചു ജോലി നോക്കിയിരുന്നു. കുറിച്ചിത്താനത്തു തന്നെ മൂന്നു വർഷം. അന്ന് ഹർഷ കൊച്ചു കുട്ടിയാണ്. മിക്കവാറും വീട്ടിൽ വരും. അച്ഛൻ്റെ കൂടെ മാജിക്കിൻ്റെ വേദിയിലും അന്നവൾ ശോഭിച്ചിരുന്നു.അമ്മയുടെ ബിസിനസ് പ്രമോഷനിലും അവൾ നല്ല പങ്കുവഹിച്ചിരുന്നു. എൻ്റെ "അച്ചൂ വിൻ്റെ ഡയറി " യുടെ ഓഡിയോബുക്കിനും ഹർഷയുടെ സംഭാവന ഉണ്ടായിരുന്നു.കൊച്ചി ഇൻറർനാഷണൽ ബുക്ക് ഫെയറിൽ വച്ച് എൻ്റെ "ദൂബായി ഒരൽഭുതലോകം" പ്രകാശനം ചെയ്തതും ഈ കൊച്ചു മിടുക്കി ആയിരുന്നു. പിന്നീട് എൻ്റെ "കാനന ക്ഷേത്രം " എന്ന ഔഷധോദ്യാനം സന്ദർശിക്കാനെത്തിയപ്പോഴും ഒരു തലക്കനവും ഇല്ലാതെ നമ്മുടെ പഴയഹർഷ കുട്ടിയെ ആണ് അവിടെ കണ്ടത്. .ഈ യാത്ര ഇവിടെ നിർത്തെരുത്. മുമ്പോട്ടു പോകണം. വഴിയിൽ കല്ലും മുള്ളും കാണും. കരുതലോടെ മുമ്പോട്ടു പോകൂ ഇനിയും ഒത്തിരി ദൂരം കീഴടക്കാനുണ്ട്. ആശംസകൾ വാൽസല്യപൂർവ്വം

No comments:

Post a Comment