Tuesday, May 7, 2024

റിജ്ക്സ് മ്യൂസിയം-ആംസ്റ്റർഡാമിൽ ഡെച്ച് ചരിത്രത്തിനായി :: [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 19] തങ്ങളുടെ പൈതൃകത്തിനും ', ചരിത്രത്തിനും പാരമ്പര്യ കലകൾക്കും ഡച്ചുകാർ എന്തുമാത്രം പ്രാധാന്യം കൊടുക്കുന്നു എന്നത് ഈ ചരിത്ര മ്യൂസിയം കണ്ടാലറിയാം. ഈ മ്യൂസിയത്തിൻ്റെ സമർപ്പണം തന്നെ അതിനൊക്കെയാണ്. ഏതാണ്ട് എണ്ണായിരത്തോളo അപൂർവ്വ വസ്തുക്കൾ ഇവിടെ സൂക്ഷിച്ച് സംരക്ഷിച്ചിട്ടുണ്ട്. മൂന്നു വലിയ സെക് ഷനായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഗോഥിക് " ശൈലിയിലുള്ള ആ മനോഹര സമുച്ചയം തന്നെ അതിനുദാഹരണമാണ്. അകത്തും പുറത്തും ഡച്ച് കലാചരിതം ആലേഖനം ചെയ്തിരിക്കുന്നു. 1808-ൽ നെപ്പോളിയൻ്റെ സഹോദരൻ ലൂയീസ് ബോണപ്പാർട്ട് ആണ് ഈ ശേഖരം സംഘടിപ്പിച്ച് സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത്.രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ അമൂല്യ നിധി മുഴുവൻ നശിക്കാതെ ഭൂമിക്കടിയിലെ നിലവറയിൽ ഭദ്രമായി സൂക്ഷിച്ചിരുന്നു. പിന്നീട് രണ്ടായിരത്തി പതിനഞ്ചിൽ " യൂറോപ്യൻ മ്യൂസിയം ഓഫ് ദി ഇയർ " പുരസ്കാരം ലഭിച്ചു. ലോക ചരിത്രം അല്ലങ്കിൽ യൂറോപ്പിൻ്റെ ചരിത്രമെങ്കിലും അതുമല്ലങ്കിൽ ഡച്ചുകാരും മാർത്താണ്ഡവർമ്മയും തമ്മിലുള്ള കുളച്ചൽ യുദ്ധ oപോലും മനസിലാക്കിയവർക്ക് ഈ കാഴ്ച കൾ വലിയ അനുഭൂതിയാണ് നൽകുക.ഇതിൻ്റെ മുഴുവൻ സ്മാരകങ്ങൾ അവിടുണ്ട്. അത് ചിത്രീകരിച്ച ലോക പ്രസിദ്ധപെയ്ൻ്റീഗുകൾ അവിടുണ്ട്. ഏഷ്യൻ പവലിയനിൽ നമ്മുടെ കൊച്ചു കേരളത്തിൻ്റെ ചരിത്രവും കാണാം.കൂടാതെ നടരാജ വിഗ്രഹം മുതൽ ഗണപതി, ശിവൻ, ദേവി എല്ലാ ദൈവങ്ങളെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.ശ്രീകോവിലിൻ്റെ ഇരൂവശവും കാണുന്ന ദ്വാരപാലകർ വരെ. പണ്ട് ഇവിടെ ഏതോ അമ്പലത്തിൽ പൂജ നടത്തിയിരുന്നവയാകാം ഇതെല്ലാം. പിന്നെ കപ്പലുകളുടേയും യുദ്ധോപകരണങ്ങളുടേയും വിപുലമായ ഒരു ശേഖരം ഇവിടെ ക്കാണാം. യുദ്ധചരിത്രങ്ങൾ പ്രഖ്യകിച്ചും കടൽയുദ്ധങ്ങളുടെ പെയിൻ്റിഗ്കൾ . ത്രിമാനചിത്രങ്ങൾ എന്നു തോന്നിപ്പിക്കുന്ന ലോകോത്തര പെയ്ൻ്റിഗ് നമുക്ക് അൽഭുതമുളവാക്കും. സ്വർണ്ണപ്പാത്രങ്ങൾ, വെള്ളിപ്പാത്രങ്ങൾ, ചീനഭരണികൾ, ധാരാളം കൊത്തു പണികളുള്ള തടി അലമാരികൾ ആഭരണപ്പെട്ടികൾ, പാനപാത്രങ്ങൾ എല്ലാം അവിടെ സുരക്ഷിതം. അവിടുത്തെ ബ്രഹ്മാണ്ഡ ലൈബ്രറി ആണെന്നെ അത്ഭുതപ്പെടുത്തിയത്.രണ്ടു നിലയിലുള്ള ആ അലമാരി മുഴുവൻ അതിൻ്റെ ഒരു ബാൽക്കണിയിൽ നിന്ന് വീക്ഷിക്കാം. അപൂർവ്വനാണയങ്ങളുടെ ഒരു വിപുലമായ ശേഖരവും അവിടുണ്ട്. നമുക്ക് ഒരു ഓഡിയോ ആപ്പ് അവർ ഡൗൺലോഡ് ചെയ്തു തരും.ഇയർഫോൺ ഉണ്ടങ്കിൽ നമ്മുടെ മൊബൈലിൽ അത്കിട്ടും. അതുo ഓൺ ചെയ്ത് ഒരു ദിവസം മുഴുവനും കണ്ടാൽ തീരാത്ത ചരിത്ര ശേഷിപ്പുകൾ. പുറത്തിറങ്ങിയപ്പോൾ ഒരു പഴയ നൂറ്റാണ്ടിൽ നിന്ന് ഒരു കാലാന്തര യാത്ര നടത്തിയ പ്രതീതി.അതിനു മുമ്പിലുള്ള ആ മനോഹര ഉദ്യാനത്തിൽ അവരുടെ പ്രസിദ്ധമായ ചൂടു കാപ്പിയും നുകർന്ന് കണ്ട കാഴ്ച്ചകൾ ഒന്നുകൂടി അയവിറക്കി അങ്ങിനെ ഇരുന്നു.

No comments:

Post a Comment