Sunday, October 20, 2019
ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രം - കർണാടകയിലെ ശബരിമല [ ബാഗ്ലൂർ - 20]കർണാടകയിലെ ആദ്യത്തെ അയ്യപ്പക്ഷേത്രം. 1967-ൽ സ്ഥാപിതം. 2004-ൽ കേരളാ ക്ഷേത്ര ശിൽപ്പ ചാതുരിയിൽ പുനർനിർമ്മിച്ചു.നല്ല കൃഷ്ണശിലയിൽ തീർത്ത കൊത്തുപണികൾ കൊണ്ട് ഉപദേവതാ ശ്രീകോവിലുകൾ വരെ മനോഹരമാക്കിയിട്ടുണ്ട്. ശീവേലിക്കും വിളക്കിനുമുള്ള ക്ഷേത്ര വാദ്യങ്ങൾ വരെ കേരളാ രീതിയിൽ. സ്വർണ്ണ ലിപികളിൽ " തത്വമസി" എന്നവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. തത്വമസി യുടെ അർത്ഥം ശരിക്കും ഉൾക്കൊണ്ടാൽ ശ്രീ അയ്യപ്പൻ എല്ലാ ദൈവ സങ്കൽപ്പങ്ങളേക്കാൾ വളരെ ഉയരെയാണന്നു മനസിലാകും.അവിടുത്തെ ലൈബ്രറി അപൂർവ്വ ഗ്രന്ഥങ്ങളാൽ സമൃദ്ധമാണ്. പ്രസാദ ഊട്ടും, വഴിപാടുകളും ഒക്കെ കേരളത്തിലെ ക്ഷേത്ര രീതികളോട് അടുത്തു നിൽക്കുന്നു.രാത്രി പൂജകൾ കഴിഞ്ഞ് സാക്ഷാൽ അയ്യപ്പനെ ഉറക്കുന്ന ചടങ്ങ് വളരെ ഹൃദ്യമായിത്തോന്നി. ആ സമയത്ത് ക്ഷേത്രത്തിനുള്ളിലെ ലൈറ്റുകൾ മുഴുവൻ അടക്കും. ശരണം വിളിയാൽ മുഖരിതമായ അന്തരീക്ഷം പെട്ടന്ന് നിശ്ശബ്ദമാകുന്നു. നമ്മുടെ ഗാന ഗന്ധർവന്റെ "ഹരിവരാസനം" വളരെ ചെറിയ ശബ്ദത്തിൽ അവിടെ മുഴങ്ങും. ഭക്തജനങ്ങളും ആ ഉറക്കുപാട്ടിന്റെ ഉരുക്കഴിക്കുന്നു. വളരെ ചെറിയ ശബ്ദത്തിൽ.മേ ശാന്തി ഈ സമയം ശ്രീകോവിലിലെ ദീപങ്ങൾ ഒന്നൊന്നായി അണക്കുന്നു. അവസാന ദീപവും അണച്ച് ശ്രീകോവിൽ ശബ്ദമുണ്ടാക്കാതെ സാവധാനം അടക്കുന്നു. അപ്പഴേക്കും മണ്ഡപത്തിലെ ദീപങ്ങളും അണച്ചിരിക്കും. അതിമനോഹരമായ ആ ചടങ്ങ് മനസിൽ ഒരു വല്ലാത്ത അനുഭൂതി സൃഷ്ട്ടിക്കുന്നു.ശബരിമലയിൽ നിന്ന് വ്യത്യാസമുള്ളതു് ഇവിടെ സ്ത്രീ പ്രവേശനം അനുവദനീയമാണന്നുള്ളത് മാത്രമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment