Sunday, October 27, 2019

മുത്തശ്ശാ അച്ചു ഒറ്റക്കാ [അച്ചു ഡയറി-319]

മുത്തശ്ശാ അച്ചൂന് ആകെ ടെൻഷൻ ആണ്. ഇപ്പം അമ്മക്കും ജോലി കിട്ടി. അച്ചു മൂന്ന് മണിക്ക് വീട്ടിൽ വരുമ്പോൾ ആരും കാണില്ല.അച്ചു വരുമ്പഴേ വിശക്കുന്നതിന് എന്താ വേണ്ടത് എന്നു ചോദിച്ച് അമ്മ എടുത്തു തരുമായിരുന്നു. വികൃതിയുമായി പാച്ചുവും ഉണ്ടായിരുന്നു. അവനും അമ്മയുടെ കൂടയെ സ്കൂളിൽ നിന്നു വരുകയുള്ളു. 
അമ്മ എല്ലാം പാകത്തിന് എടുത്ത് വച്ചിട്ടുണ്ട്. എന്നാലും അമ്മ എടുത്തു തരുമ്പഴത്തേ സുഖം. അതുപോലെ പാച്ചുവുമായി വഴക്കുകൂടാനം കളിക്കാനും സാധിക്കാത്തതിന്റെ വിഷമം.ഇത് ഒരു വല്ലാത്ത വീർപ്പുമുട്ടൽ. വന്നാൽ ഉടനെ ടി.വി ഓൺ ചെയത് ഇഷ്ടമുള്ളതു കണ്ടു കൊണ്ടാ ആഹാരം കഴിക്കാറ്. അമ്മ അതിന് സമയം വച്ചിരുന്നു.അതു കഴിഞ്ഞ് കുറച്ചു നേരം പഠിക്കണം. പിന്നെ കളിക്കാർ പുറത്തു പോകാം.
സത്യത്തിൽ തന്നെ ആകുമ്പോൾ സിനിമാ കാണാൻ തോന്നണില്ല.
" അച്ചു വലിയ കുട്ടി ആയി. ഇനി എല്ലാം ഉത്തരവാദിത്വത്തോടെ ചെയ്യണം." അമ്മ പറഞ്ഞു.
അമ്മ എടുത്തു വച്ച ആഹാരം കഴിച്ചു. അച്ചുവിന് ഏറ്റവും ഇഷ്ടമുള്ള ഐസ് ക്രീം ഫ്രിഡ്ജിൽ ഇരുപ്പുണ്ട്. വേണ്ട. അമ്മ ഇവിടുണ്ടായിരുന്നപ്പോൾ വഴക്കു കൂടി എടുത്തുകഴിക്കുമായിരുന്നു. ഇപ്പോൾ പൂർണ്ണ സ്വാതന്ത്ര്യം കിട്ടിയപ്പോൾ കഴിക്കാൻ തോന്നണില്ല. അച്ചു സ്റ്റഡി റൂമിലേക്ക് നടന്നു. ഈ വലിയ വീട്ടിൽ ഞാൻ മാത്രം.അച്ചൂന് ആകെ ഒരു വീർപ്പുമുട്ടൽ പുറത്ത് ഫ്രണ്ട് വിളിക്കുന്നുണ്ട്. അഞ്ചു മണിക്ക് എന്നു പറഞ്ഞപ്പോൾ അവന് അത്ഭുതം. അമ്മയും അച്ഛനും ഇവിടെ ഇല്ലാത്തപ്പോൾ എന്തായാലും ഇല്ല. അഞ്ചു മണിക്ക് വരാം.
പഠിക്കാനുള്ളത് പഠിച്ച്. ഹോംവർക്കും തീർത്ത് അഞ്ചു മണിക്ക് കളിക്കാൻ പുറത്തിറങ്ങി. അച്ഛനു° അമ്മയും സ്ഥലത്തില്ലാത്തപ്പോൾ കളിക്കാൽ ചെല്ലാത്തതിന് അവർ കളിയാക്കി.അവർക്കതു പറഞ്ഞാൽ മനസിലാകില്ല.

No comments:

Post a Comment