Wednesday, October 30, 2019

ശ്രീ ശ്രീ

പഞ്ചഗിരിമല മുകളിൽ ഗുരുജിയുടെ ജീവിതമന്ത്രധ്വനി [ ബാംഗ്ലൂർ - 24]


" പ്രാണായാമം" എക്കാലത്തേയും ഒരു മോഹമായിരുന്നു.അതു് ഗുരുമുഖത്തു നിന്നേ അഭ്യസിക്കാവൂ എന്നു പറയുമ്പഴും അത് ശാസ്ത്രീയമായി പഠിപ്പിച്ചു തരാൻ ഒരു സംവിധാനം നമുക്കില്ലായിരുന്നു. ആ ഇടക്കാണ് ശ്രീ ശ്രീ രവിശങ്കറുടെ " ആർട്ട് ഓഫ് ലീവി ഗിനെ ''പ്പറ്റിയും അദ്ദേഹത്തിന്റെ വിശ്വ പ്രസിദ്ധ " സുദർശന ക്രിയ "യെപ്പറ്റിയും അറിഞ്ഞത്.അങ്ങിനെയാണ് ഞാൻ ആ ഒരാഴ്ച്ചത്തെ കോഴ്സിന് ചേർന്നത്. ഒരു മരുന്നോ ആഹാര നിയന്ത്രണമോ കൂടാതെ ശ്വസന താളം കൊണ്ട് തന്നെ പണ്ട് ഋഷിമാർ പറയാറുള്ള അതീന്ദ്രിയ ധ്യാനത്തിന്റെ ഉന്നതതലങ്ങളിൽ എത്താൻ പറ്റും എന്ന് അനുഭവിച്ചറിഞ്ഞപ്പോൾ അത്ഭുതമായി. പതജ്ഞലിയുടെ പ്രാണായാമത്തിന്റെ ചുവടുപിടിച്ച്, അതു് കുറേക്കൂടി പ്രായോഗികമായി അവതരിപ്പിച്ചാണ് അത് ജനകീയമാക്കിയത്. ഏതാണ്ട് നാനൂറ്റി അമ്പതു ദിവസം തുടർച്ചയായി എന്നും ഞാൻ സുദർശന ക്രിയക്ക് സമയം കണ്ടെത്തി, അതിന്റെ ഫല ശ്രുതി അനുഭവിച്ചറിഞ്ഞു. അന്നു തുടങ്ങിയ മോഹമാണ് ബാംഗ്ലൂരെ പഞ്ചഗിരി മലമുകളിൽ ഏക്കർ കണക്കിത് വ്യാപിച്ചുകിടക്കുന്ന ആർട്ട് ഓഫ് ലീവിഗ് സെന്റർ കാണണമെന്നുള്ളത്.1986-ൽ ശ്രീശ്രീ രവിശങ്കർ തന്റെ യോഗാ സെന്ററിന് അവിടെ തുടക്കമിട്ടു.ഇന്ന് ഒരു വർഷം ഒന്നരക്കോടിയോളം ആൾക്കാർ അവിടം സന്ദർശിക്കുന്നു.
പരിസ്ഥിതി സൗഹൃദ ത്തിൽ അവിടെ ജീവൽ മന്ത്രത്തിന്റെ ഒരു വലിയ സാമ്രാജ്യം പടുത്തുയർത്തിയിരിക്കുന്നു. അഞ്ചു നിലകളിൽ താമര പൂവിന്റെ ആകൃതിയിൽ നിർമ്മിച്ച വിശാലാക്ഷി ഹാൾ ഒരത്ഭുതമാണ്. വൃത്തത്തിലുള്ള വെള്ളമാർബിൾ തറയിൽ വജ് റാസനത്തിൽ ഇരുന്ന് ശ്വസനക്രിയ ചെയ്യുമ്പോൾ നമുക്ക് കിട്ടുന്ന അനുഭൂതി ഒന്നു വേറേയാണ്. എല്ലാ മതങ്ങളുടേയും ഛ 7ന്നങ്ങൾ അവിടെ ചുറ്റുമായി ആലേപനം ചെയ്തിരിക്കുന്നു. ഒരു ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ആയുർവേദ പഞ്ചകർമ്മ ചികിത്സാലയം, ഹോസ്പ്പിറ്റൽ, ഉന്നത വിദ്യാഭ്യാസ കേന്ദ്രം എല്ലാം ഉന്നത സാങ്കേതിക വിത്തന്നെ നിർമ്മിച്ചിരിക്കുന്നു. അന്നദാന മണ്ഡപത്തിൽ ആയിരക്കണക്കിനാളുകൾ അവരുടെ തനതായ ആഹാരക്രമം ആസ്വദിച്ച് മടങ്ങുന്നു.എല്ലാം കാണണമെങ്കിൽ ഒരു ദിവസം പോരാ. അവരുടെ ടൂർ ബസ്സിൽ കഷ്ടിച്ച് നമുക്ക് കാഴ്ച്ചകൾ കണ്ടു മടങ്ങാം. അരു പോരാ. അത് അനുഭവിച്ചറിയണം. ഇനിയും വരണം. രണ്ടു ദിവസം ഇവിടെ കൂടണം. മനസ് ഉറപ്പിച്ചിരന്നു.
നമുക്കിണങ്ങിയ ജീവിത മന്ത്രം ഓതിത്തന്ന ഗുരുജിയെ മനസ്സുകൊണ്ട് ഒരായിരം വട്ടം നമസ്കരിച്ച് മടങ്ങി.
ജയ് ഗുരുദേവ്.

No comments:

Post a Comment