Tuesday, October 22, 2019
സ്പോട്സ് ബാർ [അമേരിക്ക- 1 14]അമേരിക്കയിൽ ഒരു ബോറടിക്കുന്ന പകൽ. ഇൻഡ്യയുടെ ക്രിക്കറ്റ് ഉണ്ട്. വേൾഡ് കപ്പ്. പാക്കിസ്താനുമായി. നഷ്ടപ്പെടുത്തിക്കൂടാ. അങ്ങിനെ ആണ് ഒരു സുഹൃത്തിന്റെ കൂടെ ഒരു സ്പോട്സ് ബാറിൽപ്പോയത്. അവിടെ ഒരു വല്ലാത്ത ലോകമാണ്. ലോകത്തുള്ള എല്ലാത്തരംബ്രാൻഡ് കളും അവിടെ നിരത്തിയിട്ടുണ്ട്. ബിയറും മുന്തിയ ബ്രാൻഡ് കൾ തന്നെ. അവിടുത്തെ കോക് ടൈൽ മിക്സി ഗ് പ്രസിദ്ധമാണ്. ബിയറിലാണ് എനിക്കു താൽപ്പര്യം. വലിയ കോണിക്കൽ ആകൃതിയിലുള്ള സ്പടികഗ്ലാസ് ഉപ്പിനകത്ത് കമിഴ്ത്തിവച്ചിരിക്കും. അതിൽ നമ്മൾ ആവശ്യപ്പെടുന്ന കൂട്ട് നിറച്ചു തരും. അതിന്റെ വക്കിൽ ഒരു നാരങ്ങ മുറിച്ചു വച്ചിരിക്കും. ആ ഗ്ലാസിന് മുകളിൽ ജലകണങ്ങൾ മുത്തുമണികൾ പോലെ തിളങ്ങും.അതൊരു വലിയ ഹാൾ ആണ്. അതിനു ചുറ്റും ഭിത്തിയിൽ വലിയ ടി.വി ഉണ്ട്. ചില സ്തലത്ത് പത്ത് അടിയുള്ള വലിയ പ്രൊജക്റ്റർ സ്ക്രീനാണ്. അവിടെ സോക്കർ ആണ്. ഏറ്റവും കൂടുതൽ ആൾക്കാർ അവിടെയാണ്. ഒരോ സ്ക്രീനിനു നേരേയും നമുക്ക് സീറ്റ് ക്രമീകരിക്കാം. ഒരു വശത്ത് ക്രിക്കറ്റും ഉണ്ട്.പക്ഷേ അത് കാണാൻ ഞങ്ങൾ രണ്ടു പേരും പിന്നെ ഒരു പാക്കിസ്ഥാൻ കാരനും മാത്രം. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ചീത്ത പറഞ്ഞിറങ്ങിപ്പോയി. അതു തീരുന്നതുവരെ നമുക്കവിടെ ഇരിക്കാം. ആർക്കും ഒരു പരാതിയുമില്ല. ആ വ ശ്യാനുസരണം ആഹാരവും വെള്ളവും അടുത്തെത്തിക്കാൻ സുന്ദരികൾ ഉണ്ട്. ബിയറിന്റെ ലഹരിയിൽ ഇന്ത്യയുടെ വിജയത്തിന്റെ ലഹരിയും ആസ്വദിച്ച് അവിടുന്ന് മടങ്ങി.
Subscribe to:
Post Comments (Atom)
No comments:
Post a Comment