തറവാട്ടിലെ പര ദേവതാ സങ്കൽപ്പം [ നാലുകെട്ട് - 2 26 ]
നാലു കെട്ടിൽ വടുക്കിണിയിൽ ആണ് ഭര ദേവതയുടെ ശ്രീകോവിൽ. അതുകൂടാതെ പീ0 ത്തിൽ സാളഗ്രാമവും മറ്റു ദേവന്മാർ വേറേയും. ഭദ്രകാളി സങ്കൽപ്പത്തിലുള്ള പരദേവത തറവാടിന്റെ രക്ഷക്കാണ് തന്നെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും, ഇവിടുന്നു മാറാൻ സമ്മതമില്ലന്നും പ്രശ്ന വിധി.
ഇതു കൂടാതെ മുല്ലക്കൽ തേവരും, വന ദുർഗ്ഗയും ശാസ്താവും ഗണപതിയും യക്ഷിയും തറവാടിന്റെ വടക്കുകിഴക്കൂ മൂലയിൽ പ്രതിഷ്ഠ.അതിനോട് ചേർന്നാണ് സർപ്പക്കാവ്. ഇതിനടുത്ത് വേറൊരു ശ്രീകോവിൽ പണിത് ഭര ദേവതയെക്കൂടി അവിടെ പ്രതിഷ്ടിക്കാമെന്നു വിചാരിച്ചപ്പോഴായിരുന്നു മേൽപ്പറഞ്ഞ പ്രശ്ന വിധി.
ഈ നാലു കെട്ടിൽ എന്റെ കൂട്ടിക്കാലത്തേക്ക് മനസുപെട്ടന്നു പോയി. അന്ന് എല്ലാവരും ഏഴരവെളിപ്പിന് എഴുനേൽക്കും. നിത്യപൂജയുണ്ട്. അതു പോലെ ഗണപതി ഹോമവും ത്രികാല പൂജയും.പൂജാ മന്ത്രങ്ങളുടെയും, സഹ സ്രനാമത്തിന്റെയും ധ്വനിയിൽ ആണ് അന്ന് നാലുകെട്ട് ഉണരാറ്. പൂജ കഴിഞ്ഞ് മാറ്റി വരുന്ന ഉണക്കച്ചോറ് തൈരും പച്ചമുളകും ഉപ്പം മാത്രം കൂട്ടിക്കഴിക്കും. അതെനിക്കത്രക്കിഷ്ടായിരുന്നു. ഇന്ന് ദേവിയുടെ മൂന്നു ഭാവങ്ങളിൽ ഐശ്വര്യ ദേവതയായ ദേവീ സങ്കൽപ്പമാണ്. പക്ഷേ എന്നും എന്നെ സ്വാധീനിച്ചിട്ടുള്ളത് വിജയദശമി ദിനത്തിലെ വിദ്യാദേവതയുടെ സങ്കൽപ്പമാണ്.
No comments:
Post a Comment