..സർ ബനിയാസ് ഐലൻഡിലെ പുലിമടയിലേക്ക് ............
ഇനി അപകടകാരികളായ ചീറ്റ പുലികളുടെ ഇടയിലേക്ക് . ഞങ്ങളുടെ വണ്ടിക്ക് മുമ്പിൽ ഭീമാകാരമായ ഒരു ഇരുമ്പ് ഗേറ്റ് .ജുറാസിക് പാർക്കിനെ ഓർമ്മിപ്പിച്ചുകൊണ്ട് 'കറകറ 'ശബ്ദത്തോടെ ഗേറ്റ് സാവകാശം വശങ്ങളിലേക്ക്ത തെ ന്നിമാറി ഞങ്ങളുടെ വാഹനം അകത്തുകയറിയതും പുറകിൽ ഗേറ്റ് അടഞ്ഞു . ഒറ്റതിരിഞ്ഞ് മാനുകൾ ഓടിനടക്കുന്നു . ചീറ്റപുലിക്ക് വേണ്ടിയുള്ള 'ബലി മൃഗങ്ങൾ 'ആണവ . അവയുടെ കണ്ണുകളിലെ ഭയം എൻറെ ഹൃദയത്തിലേക്കും അരിച്ചിറങ്ങി . എപ്പോൾ വേണമെങ്കിലും ഒരു പുലി നമ്മുടെ മുമ്പിൽ പ്രത്യക്ഷപെട്ടെക്കാം .പക്ഷേ നമ്മുടെ സാരഥിക് ഒരുകുലുക്കവുമില്ല . വിശക്കുന്ന പുലിയെ മാത്രം പേടിച്ചാൽ മതി . അല്ലങ്കിൽ പ്രത്യാക്ക്രമണം . നമ്മൾ അതിനെ ഉപദ്രവിക്കാതിരുന്നാൽ മതി . അവയ്ക്ക് വിശക്കുന്നുണ്ടോ എന്ന് നമ്മൾ എങ്ങിനെ അറിയും . ?.
മുമ്പോട്ട് പോയപ്പോൾ പകുതി ഭക്ഷിച്ച ഒരു മാൻപേടയുടെ ചോരഒലിപ്പിച്മൃതദേഹം . കൊല കഴിഞ്ഞിട്ട് അധികമായില്ല .ബാക്കി കഴുകൻ കൊത്തിവലിക്കുന്നു . അടുത്തെവിടെയോ അവനുണ്ട് . ഞട്ടിപ്പോയി . വഴിയരുകിൽ ത്തന്നെ രണ്ട് ഭീമാകാരികൾ !.വെയിലുകൊണ്ട് നീണ്ട് നിവർന്നു കിടക്കുന്നു . വണ്ടി സാവധാനം അവിടെ നിർത്തി . ഞങ്ങളുടെ തുറന്ന വാഹനമാണ് .അവയ്ക്ക് ഒറ്റക്കുതുപ്പിനു നമ്മളിൽ ഒരാളെ പിടിക്കാം . 'ആവശ്യമുള്ളവർ ഫോട്ടോ എടുത്തു കൊള്ളൂ .ഫ്ലാഷ് ഒഴിവാക്കണം . കയ്യും തലയും പുറത്തിടരുത് 'ഞങ്ങൾ കുറേ ഫോട്ടോകൾ എടുത്തു . ഒരുവൻ പതുക്കെ തല ഉയർത്തി . അവൻറെ കൂർത്തു മൂർത്ത കൊണ്പല്ലുകൾ ഞങ്ങളുടെ രക്തം വെള്ളമാക്കി .അപ്പഴും അവൻറെ വായിൽ ചുടുചോര . രണ്ടും പതുക്കെ എഴുനേറ്റു . ഉടനെ നമ്മുടെ വണ്ടി സാവധാനം മുമ്പോട്ടെടുത്തു . അധികം ഇരപ്പിക്കാതെ വണ്ടി മുന്നോട്ട് നീങ്ങി . അരമണിക്കൂർ മണിക്കൂർ കൊണ്ട് ഒരുപ്രകാരത്തിൽ ആ പുലിമടയിൽ നിന്ന് രക്ഷപെട്ടു . ഞങ്ങളുടെ പുറകേ രക്ഷപെടാൻ ശ്രമിച്ച രണ്ടുമൂന്നു നിസ്സഹായരായ മാനുകളെത്തടഞ്ഞ് നമ്മുടെ വണ്ടിയുടെ പുറകിൽ ആ ഇരുമ്പ് ഗേറ്റ് അടഞ്ഞു .
ആ ബലിമൃഗങ്ങളുടെ കാതരനയനങ്ങൾ ഇപ്പഴും എന്നേ വേട്ടയാടുന്നു
No comments:
Post a Comment