....സ്വേദനം ..സ്നേഹനം ...വിരേചനം .......
നടുവിന്റെ വേദന കാലിലേക്ക് പടർന്നപ്പോൾ ഡിസ്ക് പ്രശ്നം (L4,L5) എന്നുപറഞ്ഞ് "ട്രാക്ഷ്നും ",വേദനസംഹാരിയുമായി ഒരുമാസം .പഞ്ച ഭൂതങ്ങളുടേയും ത്രിദോഷ ഭലങ്ങളെയും ആസ്പദമാക്കിയുള്ള ആയുർവേദ ചികിത്സ മതിയെന്ന് തീരുമാനിച്ചത് ഏതോ പുണ്ണ്യ സമയത്താണന്നു തോന്നുന്നു .
അഭ്യന്ഗവും ,വിയർപ്പിക്കലും ,വസ്തിയും ..അങ്ങിനെ പതിനാലുദിവസം .അഭ്യങ്ങത്തിനു ശേഷം ആദ്യ ദിവസം "ക്ഷീരവസ്തി "വ്യ്കീട്ട് കടീവസ്തി .പിറ്റേദിവസം മുതൽ മാത്ര വസ്തി. ....അങ്ങിനെ സ്നേഹനതിലൂടെയും, സ്വേദനത്തിലൂടേയും ,ശരീരത്തിലെ മാലിന്യങ്ങൾ പൂർണ്ണമായും പുറത്തുകളയുന്നു .ഡിസ്ക്കിന്റെ ലൂബ്രിക്കേഷൻ പുനസ്ഥാപിച്ച് വേദനയുടെ പ്രഭവസ്ഥാനത്ത് ചികിത്സിക്കുന്നു .അതാണ് ആയുർവേദത്തിൽ ചെയ്യുന്നത് . പക്ഷേ അതോടുകൂടി നമുക്കുണ്ടായിരുന്ന പൈൽസ് പോലുള്ള പല അസുഖങ്ങൾക്കും ശാന്തിയുണ്ടായത് എൻറെ ശരീരം അറിയുന്നു .
ഒരു കായകൽപ്പചികിത്സയിലെന്നപോലെ എൻറെ ശരീരത്തിന്റെ ഒത്തിരി പ്രശനങ്ങൾക്ക് പരിഹാരത്തിന് ശേഷം പതിനാലുദിവസങ്ങൾക്കകം ആ പ്രസിദ്ധ ആയുവേദാശ്രമത്തിൽ നിന്ന് [ഇക്കോ ഫ്രണ്ടിലി റിസോർട്ട് ]ഇന്നു വിടവാങ്ങുന്നു ....
No comments:
Post a Comment