......അച്ചുവിന് ഇന്ന് "വർക്ക് അറ്റ് ഹോം "ആണ് .
മുത്തശ്ശാ ഇന്നു നല്ല തണുപ്പാ .പുറത്ത് മഞ്ഞു വീഴുന്നുണ്ട് . അച്ചു ഇന്നുസ്കൂളിൽ പോകുന്നില്ല . അമ്മ വഴക്ക് പറയുന്നു .അച്ഛന്റെ കൂട്ട് അച്ചുവിന് ഇന്നു "വർക്ക് അറ്റ് ഹോം " ആണ് . അച്ചനങ്ങിനെയാണല്ലോ ചെയ്യാറ് . അതിന് അമ്മക്ക് ഒരു കുഴപ്പവുമില്ല . അച്ചുവിനെ വഴക്കുപറയും . അതൊക്കെ വലിയവർക്കാണന്ന് അമ്മ പറഞ്ഞു . അച്ചു എട്ടനായില്ലേ ?.അച്ചു വലിതായി . സ്കൂളിൽ പഠിക്കുന്നത് ഞാൻ വീട്ടിലിരുന്ന് പഠിച്ചോളാം . ഇടക്ക് പാച്ചുവിനേം നോക്കാം . പക്ഷേ അച്ചുവിൻറെ ടീച്ചർ "വർക്ക് അറ്റ് ഹോം "എടുത്താലോ ?.അമ്മ ചോദിച്ചു . അതെങ്ങേനെയാ ശരിയാകാ .അച്ചുവിന് ചിരിവന്നു . ഈ അമ്മയുടെ ഒരു കാര്യം !. പോയേക്കാം .തണുപ്പ് സാരമില്ല .
No comments:
Post a Comment