Sunday, December 27, 2015

സർ ബാനിയാസ് ഐലാൻഡ്‌ ---അബുദാബി ..

 ദൂബായിൽ നിന്ന് 350 -കിലോമീറ്റർ യാത്ര . അബൂദാബിയുടെ പടിഞ്ഞാരെതീരത്ത് ഏതാണ്ട് 87 കിലോമീറ്റർ നീളത്തിൽ കടലിൽ ഒരു കൊച്ചു ദീപ് . 13000-ത്തോളം പക്ഷികൾക്കും മൃഗങ്ങൾക്കും ഒരു സുരക്ഷിത താവളം . അതിമനോഹരമായ ഒരു ബോട്ടിൽ ദ്വീപിലേക്ക് .ഏതാണ്ട് മുക്കാൽ മണിക്കൂർ പ്രക്ഷുബ്തമായകടലിൽകൂടി ദ്വീപിലേക്ക് . അവിടുന്ന് ഒരു വാനിൽ ബയിസ് ക്യാമ്പിലേക്ക് . തുടർന്ന് ഒരു തുറന്ന വാഹനത്തിലാണ് യാത്ര .വാഹനത്തിന് ഗ്ലാസോ ഗ്രില്ലോ ഇല്ല .ഒരു നല്ല സ്മാർട്ടായ ഒരു യുവതിയാണ് സാരഥി . ആയിരക്കണക്കിന് മൃഗങ്ങൾക്കും ,പക്ഷികൾക് ഇടയിലേക്ക് . ഒരു വലിയ മാന്കൂട്ട്ത്തിനിടയിലേക്ക്ആണ് ആദ്യം എത്തിയത് ..അവയെ എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം . തൻറെ കൂർത്തു മൂർച്ചയുള്ള കൊമ്പുകൊണ്ട് പ്രിയതമയുടെ കണ്ണ് ചൊറിയുന്ന കാളിദാസന്റെ മാനുകളേയും അവിടെ കണ്ടു  . ആ ദ്വീപിൽ മഴവില്ല് വിരിയിച്ചു പീലിവ്ടർത്തി നടനമാടുന്ന മാന്കൂട്ടങ്ങൾ ഒരു ചേതോഹര കാഴ്ചതന്നെ .ഇവിടെ അപൂർവ്വം കാണുന്ന മഴക്കാർ അതിനു പ്രചോദനമായേക്കാം .ആ കാതര മിഴികളെ കടന്നെത്തിയത് ഒരു ഭീമൻ ജിറാഫിന്റെ അടുത്താണ് . തല ഉയർത്തി ഞങ്ങളെ കണ്ടന്നു പോലും നടിക്കാതെ ആ രാജകീയ നടനം തുടർന്നു .ഏതാണ്ട് രണ്ടുമണിക്കൂറോളം പലതരം ജീവികളുമായി കിന്നരിച്ച് യാത്ര തുടർന്നു .ഇനി അപകടകാരികളായ ചീറ്റപ്പുലികളുടെ സങ്കേതത്തിലേക്ക്

No comments:

Post a Comment