...................വിശപ്പ് .............
നിശബ്ദനായ .ഒരു കൊലയാളിയുടെ കൂട്ടാണ് രാത്രിയിൽ വെള്ളം കയറിയത് . ആദ്യത്തെ നില നിറഞ്ഞ് ഞങ്ങൾ കിടക്കുന്ന രണ്ടാമത്തെ നിലയിൽ വെള്ളം ഓളം വെട്ടിയപ്പോൾ ആണ് ഞങ്ങൾ ഉണർന്നത് .കൂരാക്കൂരിരിട്ട് . കറണ്ടില്ല . ഒന്നും കാണുന്നില്ല . പെട്ടന്നാണ് നടുക്കത്തോടെ കുട്ടികളുടെ കാര്യം ഓർത്തത് .എങ്ങിനെയോ ടോർച്ച് കണ്ടെടുത്തു .ഹൃദയഭേദകമായിരുന്നു ആ കാഴ്ച്ച . ഞങ്ങളുടെ കുട്ടികൾ മൂന്നും കോണിയുടെ അടുത്ത് ഒഴുകിനടക്കുന്നു . ഒരുപ്രകാരത്തിൽ മുകളിൽ എത്തിച്ചു . എല്ലാം കഴിഞ്ഞിരുന്നു . ഒന്നുറക്കെക്കരയാൻ പോലുമാകാതെ .വിളിച്ചുകൂവിയാൽ ആരുകേൾക്കാൻ !.പ്രത്യേകവീടുമതി ഫ്ലാറ്റുവേണ്ട .കുട്ടികളുടെ വാശി ആയിരുന്നു .ബാൽക്കണിയിൽ വന്ന് പുറത്തേക്ക് ലൈറ്റ് അടിച്ചപ്പോൾ കണ്ട കാഴ്ച !.ചങ്കിടിച്ചുപോയി . ചുറ്റുപാടും വെള്ളം മാത്രമേ കാണാനുള്ളൂ . ഫോണ്‍ വർക്ക് ചെയ്യുന്നില്ല . ടവറുകൾ തകർന്നിരിക്കുന്നു .
ഒരുപ്രകാരത്തിൽ നേരം വെളിപ്പിച്ചു .കോരിചൊരിയുന്ന മഴ . പുറത്ത് നോക്കെത്താത്ത ദൂരത്ത് ആരേം കാണുന്നില്ല . ഞങ്ങൾ അന്യോന്യം നോക്കാൻ പോലും ഭയന്ന് ഒരു പകലും ഒരു രാത്രിയും .രാവിലെ അദ്ദേഹം ഒരു തീരുമാനത്തിലെത്തി .എങ്ങിനേയും ആരുടെയെങ്കിലും സഹായം തേടണം .ബാൽക്കണിയിൽ ഒഴുകിവന്ന ഒരു തടിക്കഷണം അദ്ദേഹം പിടിച്ചടിപ്പിച്ചു . ഞാൻ എങ്ങിനേയും സഹായവുമായി തിരിച്ചെത്തും .കാത്തിരിക്കുക .ഒന്ന് തടയാൻ പോലും കഴിയുന്നതിന് മുമ്പ് അദ്ദേഹം നീന്തി അകന്നു . എൻറെ പ്രിയപ്പെട്ട കുട്ടികളുടെ മൃതദേഹത്തിന് കാവലായി ഒരുദിവസം കൂടി . അദ്ദേഹം വന്നില്ല . ജീവനോടുക്കിയാലോ ? പാടില്ല .അദ്ദേഹം വരും .കുട്ടികളുടെ മരണാനന്തര കർമ്മങ്ങൾ നടത്തണം .ഞാൻ ജീവിച്ചിരുന്നേ പറ്റൂ .ആരെങ്കിലും സഹായത്തിനുണ്ടാകും .കാത്തിരിക്കാം .
വിശപ്പും ദാഹവും കൊണ്ട് ഒരുതരം ഉണ്മ്മാദത്തിന്റെ വക്കിലെത്തിയിരുന്നു . മുകളിൽ ഒരു ടിണ്‍ ബിസ്ക്കറ്റും ,ജ്യൂസും ഇരുപ്പുണ്ട് .കുട്ടികൾ എടുക്കാതെ വച്ചതാണ് .എനിക്കും എത്തില്ല .കുറച്ചുകൂടിഉയരമുണ്ടായിരുന്നെ ങ്കിൽ .ഒരുന്മ്മാദിയുടെ കൂട്ട് ഞാൻ ചാടി എഴുനേറ്റു .ദൈവമേ ക്ഷെമിക്കണേ !...ഞാൻ കുട്ടികളുടെ ശവശരീരങ്ങൾ ഒന്നിന് മുകളിൽ ഒന്നായി എടുത്ത് വച്ചു .അതിന് മുകളിൽ ചവിട്ടി നിന്ന് ബിസ്ക്കറ്റും ജ്യൂസും എടുത്തു .ഒരുതരം ഭ്രാന്തിന്റെ വക്കോളമെത്തിയ ഞാൻ അവ ആർത്തിയോടെ കഴിച്ചു .പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടികളുടെ മൃതദേഹത്തിൽ പതിച്ചു .
|
No comments:
Post a Comment