തക്രധാര ---ഒരു പൊയറ്റിക്ക് ആയുർവേദ ചികിത്സ .......
ധാരതോണിയിൽ അഭ്യംഗത്തിന് ശേഷം തക്ക്രധാര . നെല്ലിക്കയും മുത്തങ്ങയും
മറ്റുമരുന്നുകളും കഷായം വച്ച് ഒറഒഴിച്ച് കലക്കി അരിചെടുക്കും .അതാണ്
ധാരക്ക് . നെറ്റിയിൽ പുരികത്തോട് ചേർന്ന് ഒരു തുണികൊണ്ട് ഒരു
കേട്ടുകെട്ടും . കണ്ണുരഡും പഞ്ഞിയും തുണിയും ഉപയോഗിച്ച് മൂടുന്നു . മുകളിൽ
തൂക്കിയിട്ടിരിക്കുന്ന ധാരപ്പാത്രത്തിൽനിന്ന് ധാരധാര ആയി ഒരു
പെണ്ടുലത്തിന്റെ കൃത്യതയോടെ നെറ്റിയിൽ വിഴ്ത്തുന്നു . പ്രസിദ്ധ ആയുർവേദ
ആചാര്യൻ തോട്ടംശിവകരൻ നമ്പൂതിരിയുടെ പതിഞ്ഞസ്വരത്തിലുള്ള നിർദേശങൾ
,പക്ഷികളുടെ കളകൂജനങ്ങൾ ,അങ്ങു ദൂരെനിന്ന് അണ്ണാറാക്ക ണ്ണൻറെ ചിൽ ചിൽ ശബ്ദം
,ദൂരെ ഏതോ അമ്പലത്തിൽ നിന്നുള്ള ശ൦ ഖ നാദം ...ആ നിശ ബ്ദതയിൽ ഞാൻ
അതീന്ദ്ര്യധ്യാ നത്തിൽ എന്നപോലെ ഒരു പുതിയ അനുഭൂതിയിൽ ലയിക്കുന്നു .
സുഖചികിത്സക്ക് തക്ക്രധാര എൻറെ ആഗ്രഹമായിരുന്നു .അതും ഈ ശാന്ത സുന്ദരമായ
ഗ്രാമീണ ചികിത്സാലയത്തിൽ .എൻറെ സിരാവ്യൂഹം മൂഴുവൻ ഈ ധാരയുടെ തണുപ്പറിഞ്ഞു .
സുഖമറിഞ്ഞു .
No comments:
Post a Comment