Tuesday, September 18, 2018

വിശപ്പ് [ കീ ശക്കഥ-57]

      ഉച്ചമയക്കത്തിന് തയാറെടുക്കുമ്പോൾ ആണ് ആ " കോളിഗ് ബൽ". കതകു തുറന്നു നോക്കി. ആരുമില്ല. അപ്പഴാണ് കാർഷെഡിൽ നിന്ന് ഒരു വിളി.'' സാറെ, ഈ ഐശ്വര്യമുള്ള കാറിൽ സ്ക്രാച്ച് വീണിട്ടുണ്ടല്ലോ?" അവിടെ ഒരു ആഡംബരസ സ്ത്രധാരി. വേഷം പാൻസ്, കോട്ട്, ടൈ, ഷൂസ്. ഞാനങ്ങോട്ട് ചെന്നു. അയാളുടെ കയ്യിലെ ആ വലിയ ബാഗ് തുറന്നു. കാറിന്റെ സൗന്ദര്യവൽക്കരണത്തിനുള്ള അനേകം സാധനങ്ങൾ.
" ഒന്നും വേണ്ട ഞാൻ ഈ കാർ വിൽക്കാനിട്ടിരിക്കുകയാണ്."
അപ്പോ ൾ ഇതു വാങ്ങൂ സാർ. കാറിന്റെ സ്ക്രാച്ച്‌ മാറ്റാനുള്ള ഒരു തരം പേനയാണ്. ഇതു മാറ്റിയാൻ കാറിന് കൂടുതൽ വില കിട്ടും. അയാൾ വിടുന്ന ലക്ഷണമില്ല. ഒന്നും വേണ്ടാ എന്നു ഞാൻ പറഞ്ഞപ്പോൾ അയാൾ അപേക്ഷിച്ചു തുടങ്ങി. അവസാനം കെഞ്ചി എന്തെങ്കിലും വാങ്ങൂ സാർ എന്റെ ജീവിതത്തിന്റെ പ്രശ്നം കൂടിയാണ്. ആ മൊടിയുള്ള വസ്ത്രത്തിനുള്ളിൽ ഒരു ദൈന്യഭാവം.
" സാർ, ഞാനിന്നൊന്നും കഴിച്ചിട്ടില്ല. പല ദിവസവും പട്ടിണിയാണ്. എന്തെങ്കിലും കഴിക്കാൻ. കഞ്ഞിവെള്ള മായാലും മതി."
ഞാൻ ഞട്ടിപ്പോയി, ഈ ടോപ്പ് എക്സിക്യൂട്ടീവിന്റെ ജാഡ ക്കുള്ളിൽ പച്ചയായ ഒരു മനുഷ്യനാണ്. ആദ്യ പോസിഗ് ഒക്കെപ്പോയി സ്വന്തം വിശപ്പ് എന്നതിലേക്ക് ആ മനുഷ്യൻ ചൂരുങ്ങിയപ്പോൾ എന്റെ മനസ് പിടച്ചു.
      ഞാനയാളെ അകത്തു കൊണ്ടുപോയി. സുഭിക്ഷമായി ആഹാരം കൊടുത്തു. ഒരു ടേബിൾ മാനേഴ്സുമില്ലാതെ ആർത്തിയോടെ അയാൾ ആഹാരം വാരിവലിച്ചു കഴിക്കുന്നത് ഞാൻ നോക്കി നിന്നു.
"ഈ വേഷമൊക്കെയേ ഒള്ളു സാർ.ഇവ വിറ്റു കിട്ടുന്ന ലാഭത്തിന്റെ ഒരു ചെറിയ ശതമാനമാണെന്റെ വ രു മാ നം. ഈ ആഡ ബരവസ്ത്രങ്ങൾ കമ്പനി തരും."
   ഞാനയാളോട് കുറച്ചു സാധനങ്ങൾ വാങ്ങി. അയാൾ പടിയിറങ്ങുമ്പോൾ നന്ദിയോടെ, തെല്ലു ജാള്യതയോടെ എന്നെ നോക്കി.

No comments:

Post a Comment