ഓംങ്കാര ധ്യാനം [ ഇഷാ-7 ]
ലിംഗഭൈരവി ക്ഷേത്രത്തിൽ നിന്ന് പോയത് ഓംങ്കാര ദീക്ഷയ്ക്കാണ്. രണ്ടാം നിലയിലാണ് ധ്യാന ഗൃഹം. ധ്യാനത്തിനുള്ള അന്തരീക്ഷം ഒരുക്കുന്നതിൽ അവരുടെ മികവ് സമ്മതിച്ചു കൊടുക്കണം. അത്ഭുതകരമായ വാസ്തുവിദ്യാ ചാതുരി കൊണ്ടുള്ള കുറ്റമറ്റ സൗണ്ട് എഞ്ചിനീയറിഗ് നമ്മളെ അത്ഭുത പരതന്ത്രരാക്കും.അവിടേയും നമുക്ക് കൂട്ട് പരിപൂർണ്ണ നിശബ്ദതയാണ്.
ഓംകാരം എന്നും എനിക്കത്ഭുതമായിരുന്നു. ശ്വസനക്രിയക്ക് കുറച്ചൊന്നുമല്ല ഈ മന്ത്രം എന്നെ സഹായിച്ചിട്ടുള്ളത്. ശ്വാസകോശത്തിനുള്ള ഒരു നല്ല വ്യായാമമായാണ് ഞാന തഭ്യസിച്ചിരുന്നത്. പക്ഷേ അവിടെ ചെന്നപ്പഴാണ് പ്രണവ മന്ത്രത്തിന്റെ അനന്ത സാദ്ധ്യത ബോദ്ധ്യപ്പെട്ടത്.
എല്ലാവരും പത്മാസനത്തിൽ ഇരിക്കണം. മുദ്രാങ്കിതമായി കൈകൾ മടിയിൽ വയ്ക്കുക. ഒരു സ്വാമി വന്ന് വളരെ പതിഞ്ഞ സ്വരത്തിൽ ഈ ധ്യാനത്തിന്റെ രീതി വിശദീകരിച്ചുതരുന്നു. നമ്മുടെ മുമ്പിൽ ഒരു വലിയ സ്ക്രീനിൽ സദ്ഗുരു പ്രത്യക്ഷപ്പെടുന്നു. ഓംകാര മന്ത്രം ജപിക്കണ്ടതെങ്ങിനെ എന്ന് അദ്ദേഹം പറഞ്ഞു തരുന്നു. അതിന്റെ മൂന്നു തലങ്ങൾ. നാവ് ഉപയോഗിക്കാതെ മൂന്ന് ഭാഗത്തുനിന്നായി ശബ്ദം ക്രമീകരിക്കണം.അതിന്റെ "റിതം " എങ്ങിനെ ആയിരിക്കണം. ആരൊഹണാവരോഹണങ്ങൾ എങ്ങിനെ. എത്ര സമയമെടുത്ത്.... അതു കൊണ്ട് നമ്മുടെ മനസിനും ശരീരത്തിനുമുണ്ടാകുന്ന മാറ്റങ്ങൾ.അതിന്റെ ശബ്ദതര ഗങ്ങൾ കേൾവിക്കുണ്ടാക്കുന്ന ഇമ്പം... എല്ലാ വിശദമായിപ്പറഞ്ഞു തരും. അങ്ങിനെ വിധി പ്രകാരം ഒരു പത്തു മിനിട്ട് നമ്മൾ പ്രണവമന്ത്രം ഉരുവിടണം. ലോകത്തെ ഏറ്റവും ഉദാത്തമായ ധ്യാന മന്ത്രം ഇതുതന്നെ എന്ന് നമുക്ക് ബോദ്ധ്യമാകും.
സത്യത്തിൽ അതു കഴിഞ്ഞപ്പോൾ ഒരു വല്ലാത്ത അനു ഭൂതി. നമ്മുടെ റസൂൽ പൂക്കുട്ടി പരമോന്നത ഓസ്ക്കാർ വേദിയിപ്പറഞ്ഞതപ്പോൾ ഓർമ്മ വന്നു
" എന്നും എന്റെ ഗ്രാമത്തിന്റെ അടുത്തുള്ള ശിവക്ഷേത്രത്തിൽ നിന്നും കേൾക്കുന്ന ഓംങ്കാര മന്ത്രമാണ് എന്നെ ഈ നിലയിൽ എത്തിച്ചെത്. ആശബ്ദ സംഗീതം അത്ര അധികം എന്നെ സ്വാധീനിച്ചിരുന്നു."
അവിടുന്ന് ഇറങ്ങിയിട്ടും ആ മന്ത്രധ്വനി ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു.

No comments:
Post a Comment