Monday, September 10, 2018

 ഇഷാ "- ആദി യോഗീ സങ്കേതം

      എല്ലാവരും കൂടി ഒരു ഒത്തുചേരൽ. അങ്ങിനെയാണ് "ഇഷാ യോഗാ സെന്ററിൽ എത്തിയത്. കോയമ്പത്തൂർ നിന്ന് മുപ്പത് കിലോമീറ്റർ പടിഞ്ഞാറായി "വെള്ളിയൻ ഗിരി " മലനിരകളാൽ ചുറ്റപ്പെട്ട ശാന്തമായ ഒരിടം. അതിന്റെ ഏകദേശം മദ്ധ്യഭാഗത്ത് ആദി യോഗിയുടെ ഒരു വലിയ അർദ്ധ കായ പ്രതിമ. 11 2 അടി ഉയരം.30 അടി വീതി.അതിന്റെ അതിവിശാലമായ പീ0 ത്തിനും നല്ല ഉയരം. സദ്ഗുരു ജഗ്ഗി വാസുദേവാണ്ഇതുരൂപകൽപ്പന ചെയ്തത്. 500 ടൺ തൂക്കം വരുന്ന ഈ പ്രതിമ പൂർണ്ണമായും സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
       ശിവനെ[ഒറിജിനേറ്റർ ഓഫ് യോഗ] യോഗാ പ്രചാരണത്തിന് ആദി യോഗി സങ്കൽപ്പമായി പ്രതിഷ്ട്ടിച്ചിരിക്കുന്നത്. തെക്കോട്ട് ദർശനമുള്ള ആദി യോഗിക്ക് ദക്ഷിണാ മൂർത്തി [ആദി ഗുരു] എന്നും പറയും. മനുഷ്യ ശരീരത്തിലെ 112ചക്രങ്ങളെ പ്രതീകാത്മകമായി ഈ 112 അടി ഉയരത്തിലുള്ള ആദി യോഗിയിൽ സന്നിവേശിപ്പിച്ചിരിക്കുന്നു.
     പൂജയ്ക്കോ.പ്രാർത്ഥനക്കോ ഇവിടെ പ്രാധാന്യമില്ല. ധ്യാനത്തിനാണ് പ്രാധാന്യം. മനസ്സിനെയും, ശരീരത്തിനേയും ശുദ്ധീകരിക്കുന്നതിനുള്ള പ്രക്രീയ ഇവിടെ ആരംഭിക്കുന്നു. മുമ്പോട്ടു പോകുംതോറും ഇതിനുള്ള അനന്ത സാദ്ധ്യതകൾ തുറന്നിട്ടിരിക്കുന്ന അനേകം കേന്ദ്രങ്ങൾ.!
       ഭാരതത്തിലെ നദീസംരക്ഷണത്തിനായി സദ്ഗുരു ജഗ്ഗി വാസുദേവ് നടത്തിയ ആ മഹത്തായ യാത്ര. അവിടം മുതലാണ് ഞാനദ്ദേഹത്തെ ആദരിച്ചു തുടങ്ങിയത്. ഒരു ദൈവിക പരിവേഷവും അവകാശപ്പെടാതെ തികച്ചും സാമൂഹിക പ്രതിബദ്ധതയുള്ള ആ യോഗീവര്യനെ എനിക്കിഷ്ടമാണ്.

No comments:

Post a Comment