Saturday, September 15, 2018

ആ വലിയ മരക്കയിൽ [ നാലുകെട്ട്-182]

    ആ ബ്രഹ്മാണ്ട ൻ മരക്കയിൽ നമ്മളെ അത്ഭുതപ്പെടുത്തും. പഴയ നാലുകെട്ടിന്റെ ഒരു തിരുവിശേഷിപ്പായി അത് ഇന്നും ഇവിടെ വിശ്രമം കൊള്ളുന്നു. പണ്ട് കാളൻ ഇളക്കാനും പകരാനും ആണിത് ഉപയോഗിക്കുക. ഇവിടങ്ങളിൽ സദ്യയുടെ കാള ന് നാളികേരം അധികം കൂട്ടില്ല. ആ കാള നെറ് രുചി ഒന്നു വേറേ യാണ്. നല്ല പുളി ഉണ്ടാകും. കാളൻ പാകമായാൽ ഉടൻ അതൊരു വലിയ മരത്തോണിയി [ പാത്തി ]ലേക്ക് മാറ്റും. ഉലുവപ്പൊടി വിതറി പാകപ്പെടുത്തുന്ന തവിടെ ആണ് ,ഈ മരക്കയിൽ ആണതിന് ഉപയോഗിക്കാറ്.
        പുളിയുള്ളവ കഴിവതും ലോഹപ്പാത്രങ്ങൾ ഒഴിവാക്കാൻ പണ്ടുള്ളവർ ശ്രമിക്കാറുണ്ട്.മരത്തോണി., മരിക, മരക്കയിൽ, ചിരട്ടക്കയിൽ എന്നിവയായിരുന്നു അന്ന് സർവ്വസാധാരണം.. വടക്കോട്ടൊക്കെ കറുക്കു കാള നാണ്. നാളികേരം ധാരാളം അരച്ചുകൂട്ടും. അത് ഒരു ഉപവിഭവമായി ഇലയുടെ ഒരരുകിൽ സ്ഥാനം പിടിക്കും.എന്നാൽ ഇവിടങ്ങളിൽ അന്ന് ആദ്യ വിഭവമായാണ് കണക്കാക്കാറ്.പരിപ്പും നെയ്യും കഴിഞ്ഞാലുടൻ.നല്ല പുളിയൻ കാളൻ! അതിന്റെ സ്വാദ് ഓർക്കുമ്പോൾ ഇപ്പഴും വായിൽ വെള്ളമൂറും. അന്നത്തെ സദ്യയുടെ പ്രതീകമായി നമ്മുടെ പഴയ സദ്യാരീതികളെ ഓർമ്മിപ്പിച്ച് അവനിന്നും നടുമുറ്റത്തിന്റെ ഉത്തരത്തിന്റെ മൂലയിൽ വിശ്രമിക്കുന്നു

No comments:

Post a Comment