Monday, September 10, 2018

ഇഷാ-  സൂര്യ കുണ്ട്, ചന്ദ്രകുണ്ട്.

     ആദി യോഗിയുടെ സന്നിധിയിൽ നിന്ന് ധ്യാനകേന്ദ്രത്തിലേക്ക്. നല്ല രീതിയിലുള്ള രാജപാത. ഒരു കിലോമീറ്റർ ദൂരം നടക്കണം.അല്ലങ്കിൽ കാളവണ്ടിയിൽ പോകാം. അതിശക്തമായ കാറ്റ് വീശുന്നുണ്ട്. ഒരു വലിയ കവാടം കടന്ന് വീണ്ടും നടക്കണം. ഇരുവശവും " ഇ ഷാ " പ്രസിദ്ധീകരണങ്ങളുടെയും മറ്റ് ഉൽപ്പന്നങ്ങളുടേയും വിൽപ്പന കേന്ദ്രങ്ങൾ. പാത അവസാനിക്കുന്നത് ഒരു വലിയ കെട്ടിടത്തിലാണ്. അവിടെ നമ്മൾ ചെരുപ്പ്, കുട മൊബൈൽ എന്നിവ സൂക്ഷിക്കാനേ ൾപ്പിക്കണം.
        അവിടുന്ന് അടുത്ത കെട്ടിടത്തിലേക്ക്. അവിടെ വീഡിയോ ഡമോസ് ട്രേഷൻ ഉണ്ട്.അവിട്ടുന്നാണ് തീർത്ഥക്കുളത്തിലേക്ക് പോകണ്ടത്. പുരുഷന്മാർക്ക് സൂര്യ കുണ്ടും., സ്ത്രീകൾക്ക് ചന്ദ്രകുണ്ടും. ഡ്രസ് മാറി അവർ തരുന്ന കാവി വസ്ത്രം ധരിച്ച് ആദ്യം വൃത്തിയായി കുളിക്കണം. ഈ റ നുടുത്ത് ഭുമിക്കടിയിലെ സൂര്യ കുണ്ടിലേക്ക് പോകാം വിശാലമായ ഒരു കുളം.വലിയ കരിങ്കൽപ്പടികളിറങ്ങി ജലാശയത്തിലേക്കിറങ്ങാം. മരം കോച്ചുന്ന തണുപ്പാണ് വെള്ളത്തിന്. കഴുത്തോളം വെള്ളമുണ്ടാകും. നീന്താൻ പാടില്ല. മുങ്ങിക്കളിയ്ക്കാം.
       ആ തീർത്ഥത്തിൽ മൂന്നു ഭാഗത്തായി വെള്ളത്തിൽ ശിവലിംഗങ്ങൾ ഉണ്ട്. പൗരാണിക രസതന്ത്രത്താൽ ഖനീഭവിപ്പിച്ച രസത്താൽ നിർമ്മിച്ചതാണത്രേ ഈ ലിംഗങ്ങൾ. ആധുനിക ശാസ്ത്രം ഇതൊരിക്കലും അംഗീകരിക്കില്ല.. രസത്തെ ഖനീഭവിപ്പിക്കാൻ കഴിയില്ലത്രേ? ആ ജലാശയം ചെമ്പു പ്ലെയ്ററുകൾ കൊണ്ടാവരണം ചെയ്തിട്ടുണ്ട്. അതു് തണുപ്പ് ഇരട്ടി ആക്കുന്നു. ഒരു വശത്ത് പരന്നൊഴുകുന്ന ഒരു വെള്ളച്ചാട്ടമുണ്ട്. മുകളിൽ ഒത്ത നടുക്ക് അതിതേജസ്വി ആയി ലോഹ നിർമ്മിതമായ സൂര്യഭഗവാൻ.ഉന്മേഷം തുടിക്കുന്ന ഈ ജലാശയത്തിൽ മുങ്ങി പ്രാണശക്തിയെ സന്തുലിതമാക്കുന്നു. ഒരു വല്ലാത്ത പോസിറ്റീവ് എനർജി ശരീരത്തിൽ പ്രവേശിക്കുന്നതായി അനുഭവപ്പെടുന്നു. പലവട്ടം മുങ്ങി ആ ശിവലിംഗങ്ങളെ പ്രദിക്ഷിണം വച്ച് മനസും ശരീരവും പരിപൂർണ്ണമായും മാലിന്യമുക്തമാക്കുന്നു. അങ്ങിനെ നമ്മളെ അതീന്ദ്ര ധ്യാനത്തിന് പാകപ്പെടുത്തി എടുക്കുന്നു. ചന്ദ്ര കുണ്ടിന്റെ മുകളിൽ മനോഹരമായ മ്യൂറൽ പെയിന്റിഗ് കൊണ്ട് മനോഹരമാക്കിയിരിക്കുന്നു.
     അമ്പത് ടൺ വരെ ഭാരമുള്ള കൂററൻ കരിങ്കല്ലുകൾ കൊണ്ടാണ് ഇതിന്റെഭിത്തി നിർമ്മിച്ചിരിക്കുന്നത്. സത്യത്തിൽ അവിടുന്നു കയറാൻ തോന്നില്ല. അത്രമാത്രം അനുഭൂതിയാണ് ആ സ്നാനത്തിന്.

No comments:

Post a Comment