Thursday, September 13, 2018

  അച്ചു പോവുകയാ മുത്തശ്ശാ... [ അച്ചു ഡയറി-230]

      ബന്തു കാരണമാമുത്തശ്ശൻ അച്ചൂ നെ യാത്ര അയക്കാൻ വരാത്തതെന്നറിഞ്ഞു. ഒരു കണക്കിനു നന്നായി മുത്തശ്ശാ. അച്ചൂന് സങ്കടായേനേ.ചിലപ്പം കരച്ചിലും വന്നേ നേ. മുത്തശ്ശൻ വിഷമമുണ്ടങ്കിലും കരയില്ല. അതച്ചൂനറിയാം. നാട്ടിൽ നിന്ന് വിമാനം പൊങ്ങിയപ്പോൾ അച്ചൂ നും സങ്കടായി. രാത്രി ആയതു കൊണ്ട് അച്ചൂന്റെ നാട് ആകാശത്തു നിന്ന് ഒന്നുകൂടി കാണണമെന്നുണ്ടായിരുന്നു.അതും നടന്നില്ല. രാത്രി ആയിരുന്നല്ലോ?ഇനി എന്നാ വരാൻ പറ്റുക. അ റി യില്ല.
            അച്ചൂന്റെം പാച്ചൂന്റെം കളിപ്പാട്ടങ്ങൾ അവിടെ ചിതറിക്കിടപ്പുണ്ട്.അതു കണ്ടപ്പോൾ മുത്തശ്ശന് സങ്കടായി എന്നമ്മ പറഞ്ഞു. സോറി... മുത്തശ്ശാ അച്ചു അതെല്ലാം എടുത്തു വച്ചിട്ടു പോരണ്ടതായിരുന്നു. ഇത്തവണത്തെ വെക്കേഷൻ മറക്കില്ല മുത്തശ്ശാ. നാട്ടിലേ മഴ കാണാൻ കൊതിച്ചാ നാട്ടിൽ വന്നത്. അയ്യോ... അച്ചൂന് മതിയായി. അതു കൊണ്ട് അച്ചൂന് ആഗ്രഹമുണ്ടായിരുന്ന പല യാത്രകളും മുടങ്ങി. അതു സാരമില്ല. ഈ വെള്ളപ്പൊക്കത്തിൽ സകലതും നഷ്ടപ്പെട്ടവരെ അച്ചു കണ്ടു. എങ്ങിനെയാ ഇനി അവർ ജീവിക്കുന്നെ. കുറച്ചു കാലം ടി- വി - കാണാൻ അച്ചൂന് പേടി ആയിരുന്നു.അതു പോലെ വെള്ളം കാണുമ്പഴും പേടി.ഇത് നാട്ടിലെ കുട്ടികളെ ആണ് മാനസികമായി ഏറ്റവും ബാധിച്ചിരിക്കുന്നതെന്നു തോന്നുന്നു.അവർക്ക് പ്രത്യേകം കൗൺസിലിഗ് നടത്തണ്ടതാണ്. അമേരിക്കയിൽ ഇതിലൊക്കെ ചെറിയ പ്രശ്നം വന്നാലും സ്കൂളിൽ അത് കൂടുതൽ ശ്രദ്ധിക്കും.
       സങ്കടമുണ്ടങ്കിലും ഒരു സന്തോഷമുണ്ട് മുത്തശ്ശാ. വഴിക്ക് ദൂ ബായിൽ ഇറങ്ങി രണ്ടു ദിവസം. ആമിക്കുട്ടിം ആദിയേട്ടനുമായി അടിച്ചു പൊളിക്കും. അവര് ക്ലാസു പോലും വേണ്ടന്നു വച്ച് വിമാനത്താവളത്തിൽ വരാമെന്നു പറഞ്ഞിട്ടുണ്ട്. അവിടെ ചെന്നിട്ട് വിളിക്കാം.. ബൈ ൈബ മുത്തശ്ശാ,,,,,,,

No comments:

Post a Comment