Monday, September 3, 2018

അമ്മ- [കീ ശക്കഥ-45]

       അമ്മ മരിച്ചു പോയി. ഒരു മാസത്തേ ലീവ് വേണം. എന്റെ ദു:ഖത്തിൽ പങ്കു ചേർന്ന് ലീവനുവദിച്ചു. ജീവിതത്തിലാദ്യമായാ ഇത്രയും ലീവ് ഒന്നിച്ചു കിട്ടുന്നത്.നാട്ടിൽ വന്നപ്പഴാണറിഞ്ഞത് അമ്മ മോർച്ചറിയിൽ ആണന്നു്. ആരും സഹായത്തിനില്ലാതെ ഒറ്റക്കായിരുന്നല്ലോ? എന്റെ വിവാഹശേഷം എനിക്കമ്മയെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. കഴിവതും വേഗം മൃതദേഹം ഏറ്റുവാങ്ങിച്ച ട ങ്ങുകൾ നടത്തണം. ബാക്കി ലീവു കൊണ്ട് ഒരു പാടു കാര്യങ്ങൾ ചെയ്യാനുണ്ട്. കിടപ്പാടം വിറ്റു കാശാക്കണം. അമ്മ ആയിരുന്നു സമ്മതിക്കാത്തത്.ഇനി എളുപ്പമായി.
           സംസ്കാരച്ചടങ്ങുകൾ ഒരു ഈ വ ന്റ് മാനേജ്മെന്റ് കമ്പനിയേ ആണ് ഏൾപ്പിച്ചിരുന്നത്. അവർ അത് ഭംഗിയായി നിർവ്വഹിച്ചു. ഞാൻ ചടങ്ങുകൾക്ക് നിന്നു കൊടുക്കുകയേ വേണ്ടി വന്നുള്ളു. ഇനി ഉടനെ വസ്തുവിൽക്കണം. അതിന് ഡത്ത് സർട്ടിഫിക്കറ്റ്. അവകാശ സർട്ടിഫിക്കറ്റ് എല്ലാം വേണം. അതും അവർ എളുപ്പം സാധിച്ചു തന്നു.
            എല്ലാം ഏതാണ്ട് ശരിയായി വന്നപ്പഴാണ് വേറൊരു പുലിവാല്. മോർച്ചറിയിൽ നിന്നെടുത്ത മൃതദേഹം മാറിപ്പോയിരുന്നു. തിരക്കിൽ ഞാനതു ശ്രദ്ധിച്ചില്ല. പോലീസായി.കേ സായി.പൊല്ലാപ്പായി;ഞാൻ അമ്മ എന്നു കരുതി മറവു ചെയ്തവരുടെ അവകാശികൾ പ്രശ്നമുണ്ടാക്കി.അവർ അതു കൊണ്ടുപോയിച്ചടങ്ങുകൾ നടത്തിയിരുന്നെങ്കിൽ പൊല്ലാപ്പാ കി ല്ലായിരുന്നു. അപ്പഴാ അവരുടെ ഒരു ഒടുക്കത്തെ സെൻറിമെൻസ്. ശവക്കുഴിയിൽ നിന്ന് മൃതദേഹം തിരിച്ചെടുത്ത് പൊലീസ് അവരെ ഏൾപ്പിച്ചു.
      എന്റെ ശരിക്കുള്ള അമ്മ ഇപ്പഴും മോർച്ചറിയിലാണ്. ഇരട്ടിച്ചിലവായി. സ്വന്തം അമ്മയേപ്പോലും തിരിച്ചറിയാത്തവൻ എന്ന പേരുദോഷം വേറേ,. എല്ലാക്കേസും അഴിച്ച് വീണ്ടും ചടങ്ങുകൾ. എല്ലാം കഴിഞ്ഞപ്പോൾ ഒരു മാസം കടന്നു പോയി.ലീവ് മുഴുവൻ തീർന്നു.മററു കാര്യങ്ങൾക്കൊന്നിനും സമയം കിട്ടിയില്ല.
       ജോലിക്ക് തിരിച്ചു ചെന്നപ്പോൾ ജി.എം.നെ കണ്ടിട്ട് ജോയിൻ ചെയ്താൽ മതി എന്നു പറഞ്ഞിട്ടുണ്ടന്നറിഞ്ഞു.ജി.എം.ന്റടുത്തെത്തി
" നാട്ടിലെ വിവരങ്ങൾ എല്ലാം അറിഞ്ഞു. സ്വന്തംപെററമ്മയെ തിരിച്ചറിയാൻ പറ്റാത്ത നിങ്ങളെ ഈ കമ്പനിക്കാവശ്യമില്ല. നിങ്ങളെ പിരിച്ചുവിട്ടു കൊണ്ടുള്ള ഓർഡർ ആണിത്. നിങ്ങൾക്ക് പോകാം,

No comments:

Post a Comment