Sunday, September 2, 2018

   മതിലുകൾ.   [കീ ശക്കഥ _ 44]

         ക്യാമ്പിൽ തന്റെ കുട്ടിയേ ത്തിരയുന്ന അവരുടെ അടുത്തുചെന്നു. അവരുടെ കുട്ടിയേക്കാണാനില്ല. അടുത്ത വള്ളത്തിൽ അവൾ വരുന്നതുവരെ എനിക്കും ആധി ആയിരുന്നു. പരിചയപ്പെട്ട് കൂടെ കൂടി.ദുരന്തം പേറി സർവ്വവും നഷ്ടപ്പെട്ട് ദുഃഖം അടക്കിപ്പിടിച്ചവർ. പരിചയപ്പെട്ടപ്പോഴാണ് എന്റെ സ്വന്തം വീടിന് ചുറ്റും താമസിക്കുന്നവർ തന്നെ. ഞങ്ങളുടെ മക്കൾ എല്ലാം വിദേശത്താണ്. അവർ ഞങ്ങൾക്കു് ഒരു കൊട്ടാരം പണിതു തന്നു. അതിനു ചുറ്റും വലിയ പൊക്കത്തിൽ മതിൽ കെട്ടി. അതിനു മുകളിൽ കുപ്പിച്ചില്ലു വിതറി. ഒരു വലിയ ഇരുമ്പ് ഗേറ്റും പിടിപ്പിച്ചു. ഒരു വലിയ അൾസേഷ്യൻ നായയേയും വാങ്ങിത്തന്നു. അതിനെ നോക്കാൻ ഏൽപ്പിച്ച  സെക്യൂരിറ്റിയും., അടുക്കണപ്പണിക്ക് വരുന്ന ഒരു സ്ത്രീയും .ഇവരെ മാത്രമേ ഞങ്ങൾ കാണാറുള്ളു. 
           ചുറ്റും ഇത്ര നല്ല മനുഷ്യർക്കുളളപ്പോൾ എന്തിന് ചുറ്റുമതിൽ. എന്തിന് സെക്യൂരിറ്റി. ഒരു പക്ഷേ വിരോധാഭാസമാകാം. എന്നാലും സത്യമാണ്. ആ ദുരിതാശ്വാസ ക്യാമ്പിലെ ജീവിതമാണ് ഞങ്ങൾ ഏറ്റവും ആസ്വദിച്ച കാലം. അവിടെ സ്നേഹിക്കുന്നവരുണ്ട്, ദുഖം പങ്കുവക്കുന്നവരുണ്ട്, സ്വന്തം ജീവൻ തൃണവൽഗണിച്ച് ഞങ്ങളെ രക്ഷിച്ചവരുണ്ട്. നമുക്ക് ആരൊക്കെയോ ഉണ്ടന്നൊരു തോന്നൽ. നമുക്ക് ബാക്കിയുള്ളവർക്ക് വേണ്ടി എന്തെല്ലാമോ ചെയ്യാനുണ്ടന്നുള്ള തിരിച്ചറിവ്.
     രണ്ടു ദിവസം കഴിഞ്ഞു. ഫോൺ റീച്ചാർജ് ചെയ്തപ്പോൾ മക്കൾ വിളിച്ചു. അവരുടെ ശബ്ദത്തിൽ ഇടർച്ചയുണ്ട്. മോളുടെ തേങ്ങൽ ഇത്ര ദൂരെ എനിക്കനുഭവപ്പെട്ടു
" ഇവിടെ പരമസുഖം.ഇവിടെയാണു സുഖം. മറുപടി കൊടുത്തു. അടുത്ത ആഴ്ച്ച ക്യാമ്പ് വിടണം.അതാണ് ദുഖം.
" നീ ഒരു കാര്യം ചെയ്യൂ. വീടിന്റെ ചുറ്റുമതിൽ പൊളിച്ചു മാറ്റൂ.ആ ഭീമാകാരമായ ഇരുമ്പ് ഗേയ്റ്റ് അടർത്തി മാറ്റു. സെക്യൂരിറ്റി യെ പിരിച്ചുവിടൂ.' ആ പട്ടിയെ ഞാൻ അഴിച്ചു വിട്ടിരുന്നു. ഇനി അവനും വേണ്ട. എനിക്കു വേണ്ടപ്പെട്ടവർ ചുറ്റുമുണ്ട്. വേദനിക്കുന്നവർക്ക് ഞങ്ങളുണ്ട്"
   ഇനി ഞങ്ങൾക്ക് മതിലുകൾ വേണ്ട..:....

No comments:

Post a Comment