കളിപ്പാട്ടങ്ങൾ.......
നാലുകെട്ടിന്റെ അങ്ങിങ്ങ് ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങൾ. മൂന്നു മാസമായി കിലുങ്ങുന്ന പാദസ്വരങ്ങളും, കാൽച്ചിലൊമ്പൊലി ക ളും, ആ കിളിക്കൊഞ്ചലുകളും കൊണ്ട് മുഖരിതമായിരുന്നു ഇവിടം. ഇപ്പോൾ എല്ലാം നിലച്ചു ;എല്ലാവരും പിരിഞ്ഞു. അവസാനത്തെ അഥിതിയും പിരിഞ്ഞപ്പോൾ മനസിന് ഒരു വല്ലാത്ത വിങ്ങൽ. ഏകാന്തത.ഈ വലിയ കെട്ടിടത്തിന്റെ ഒരു മൂലയിലേക്ക് ഞങ്ങൾഒതുങ്ങി യ തു പോലെ.
വികൃതി കാട്ടി ഓടി നടക്കുന്ന കുട്ടികൾ ഒരു വീടിന്റെ ജീവൽത്തുടിപ്പുകൾ ആണ്. അവരുടെ ഇണക്കവും പിണക്കവും ആസ്വദിച്ച് മൂന്നു മാസം. എത്ര പെട്ടന്നാണത്കടന്നു പോയത്. ക്രിക്കറ്റ് കളിച്ച് അവർ പൊട്ടിച്ച ഞ നാലച്ചില്ലുകളും അതുപോലെ നിലനിർത്താൻ മോഹം. അതിലൊക്കെ ഓർമ്മകളുടെ മധുരമായ തുടിപ്പുണ്ട്.
ഈ തറവാടിന്റെ പൈതൃകത്തിൽ നിന്നു മാറി ലോകത്തിന്റെ പല കോണുകളിലേയും സംസ്കാരം ഉൾക്കൊണ്ട് ജീവിക്കുന്ന പേരക്കുട്ടികൾ ഇവിടെ ഒത്തു കൂടിയപ്പോൾ ഞങ്ങളെപ്പോലെ, ഒരു പക്ഷേ അതിലധികം, അവരും ആസ്വദിക്കുന്നതായി തോന്നി. അവിടെച്ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങൾ വാരിക്കൂട്ടി മാറ്റുമ്പോൾ മനസു പിടയുന്നുണ്ടായിരുന്നു. കണ്ണുപൊത്തി എന്നാൽ ഒളികണ്ണാൽ നോക്കി ഒളിച്ചൂ കളിക്കുക്കുന്ന നാലുകെട്ടിന്റെ തൂണുകൾ എനിക്കു മാറ്റാൻ പറ്റില്ലല്ലോ. അങ്ങിനെ മാറ്റിയാലും മാറ്റിയാലും മാറാത്ത ഓർമ്മയുടെ തിരുവിശേഷിപ്പുകൾ. ഇനിയും ഒരവധിക്കാലത്തിനായി ക്കാത്തിരിക്കാം.

No comments:
Post a Comment