Tuesday, September 11, 2018


ധ്യാന ലിoഗം..... [ഇഷാ- 3]

          സൂര്യ കുണ്ടിലെ സ്നാനത്തിന് ശേഷം ഉന്മേഷവാനായാണ് "നാദാരാധന " ക്ക് എത്തിയത്. അവിടുന്നങ്ങോട്ട് പരിപൂർണ്ണ നിശബ്ദതയാണ്. ധ്യാന ലിംഗം സ്ഥിതി ചെയ്യുന്ന കുംഭ ഗോപുരം ദൂരെക്കാണാം .ഇടനാഴികയിലെ ഒരു വശത്തെ ഹാളിലേക്ക് നമ്മളെ ആനയിക്കുന്നു. ആ ഗ്യം കൊണ്ട് ഞങ്ങളോട് ഇരിക്കാൻ അഭ്യർത്ഥിച്ചു. അവിടെ ആരും സംസാരിക്കുന്നില്ല. പ്ലെക്കാർഡ് കാണിച്ച് നിർദ്ദേശങ്ങൾ തരുന്നു.
         കൃത്യം 11 .50 ന് നമ്മൾക്ക്
കുംഭ ഗോപുരത്തിലേക്ക് കടന്നിരിക്കാം. ധ്യാന ലിംഗത്തിന്റെ ഗർഭ ഗോപുരം ഒരത്ഭുതമാണ്. അതിന്റെ ഡയ മീററർ 76 അടി. 33 അടി ഉയരം. വൃത്താകൃതിയിലുള്ള ആ ഇ ട ത്തിന്റെ ഒത്ത നടുക്ക് " ധ്യാന ലിംഗം".13 അടി ഒമ്പത് ഇഞ്ച് ഉയരമുള്ള ധ്യാന ലിംഗത്തിന് ചുറ്റും നമുക്ക് പത്മാസനത്തിൽ ഇരിക്കാം. വൃത്താകാരത്തിലുള്ള കരിങ്കൽ ഭിത്തിയിൽ 28 അറകൾ ഉണ്ട്. നാദാരാധന ക്കുള്ള മണി മുഴങ്ങി. സംഗീതോപകരണങ്ങളുടെ "റിംകാരവും" നാദവും ധ്യാനത്തിനുള്ള അന്തരീക്ഷം ഒരുക്കുന്നു. മൃദുവായ ആ സംഗീതധാരയും വായുവും വെളിച്ചവും സമഞ്ജസമായി ക്രമീകരിച്ചിരിക്കുന്ന ആ അന്തരീക്ഷവും അതീന്ദ്ര ധ്യാനത്തിന്റെ ഉന്നതതലങ്ങളിലേക്ക് നമ്മെ എത്തിക്കുന്നു.
      രസാധിഷ്ടിതമായ ജീവൻ തുടിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഈ ധ്യാന ലിംഗം നമ്മുടെ ധ്യാനത്തെ സ്വാധീനിക്കുന്നുണ്ടോ എന്നറിയില്ല. പക്ഷേ നമുക്ക് ധ്യാനത്തിന് ഊർജ്ജദായകമായ ഒരു ദിവ്യ വിഗ്രഹമായി നമുക്കത് അനുഭവപ്പെടും. അവിടെ പൂജയോ വഴിപാടോ ഇല്ല. നമ്മൾ പിൻതുടരുന്ന ഭക്തിക്കും അവിടെ സ്ഥാനമില്ല.നല്ല ഭാവന ഉണർത്തുന്ന അന്തരീക്ഷത്തിൽ നമ്മുടെ മനസിനെ ഒരു പ്രത്യേക തലത്തിൽ എത്തിക്കാൻ ഈ നാദാരാധനക്ക് കഴിയുന്നു
      ഇത്ര വലിയ ഈ കുംഭ ഗോപുരത്തിന്റെ നിർമ്മാണം ഒരത്ഭുതമാണ്.ഇതിന്റെ നിർമ്മിതിക്ക് സിമിന്റ്. കമ്പി, കോൺക്രീറ്റ എന്നിവ ഉപയോഗിച്ചിട്ടില്ല. ഇഷ്ടിക, ചുണ്ണാമ്പ്, ചാന്ത്, മററു സസ്യജന്യ കൂട്ടുകൾ ഇവ മാത്രമാണ് ഊർജ്ജസമ്പുഷ്ടമായ ഈ ധ്യാനകേന്ദ്ര o നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. നടുക്ക്തൂണുകളും ഇല്ല.
     മനുഷ്യനിലെ പഞ്ച ഭൂതങ്ങളെ ശുദ്ധീകരിക്കാനുള്ള "പഞ്ചഭൂതാ രാധന "യും ഇവിടെ നടത്താറുണ്ട്. ഊർജ്ജസമ്പുഷ്ടമായ ആ ഗർഭഗൃഹത്തിൽ നിന്നിറങ്ങുമ്പോൾ നമുക്ക് ഒരു പുനർജന്മം പോലെ അനുഭവപ്പെടും....

No comments:

Post a Comment