Wednesday, September 12, 2018

  ലിംഗ ഭൈരവി [ഇഷാ - 6]

        ധ്യാന ലിംഗത്തിലെ ധ്യാനത്തിന് ശേഷം എത്തിയത് ലിംഗഭൈരവി ക്ഷേത്രത്തിലാണ്. തികച്ചും വ്യത്യസ്ഥമായൊരന്തരീക്ഷം. ത്രികോണാകൃതിയിലാണ് ശ്രീകോവിൽ. അമ്മയെ ദൈവസങ്കൽപ്പത്തിൽ ആവാഹിച്ചുള്ള ധ്യാനം. ഒരു വ്യക്തി "സൗമ്യം; എന്നു തോന്നുന്നതെല്ലാം സ്വായത്തമാക്കാൻ ഒരു ധ്യാന പ്രക്രിയ. ഭയവും, ഉൽഖണ്ടയും ഒരമ്മയുടെ അടുത്തെന്ന പോലെ അകന്നു പോകുന്നു.
       ഘര രൂപത്തിലുള്ള രസം കൊണ്ടുണ്ടാക്കിയ വിഗ്രഹത്തിന് 8 അടി ഉയരമുണ്ട്. അതീവ ചൈതന്യത്തോടു കൂടിയ സ്ത്രൈണ ഭാവത്തിന്റെ അതുല്ല്യമായ ഒരാവിഷ്കാരം.അവിടുത്തെ ആരതി പ്രധാനമാണ്. പൗർണ്ണമി നാളിൽ സംഗീതവും നൃത്തവും കൊണ്ട് അസാധാരണമായ ഒരു ഊർജ്ജo ശൃഷ്ടിക്കപ്പെടുന്നു.ശരീരവും. മനസ്സും. ശരീരത്തിന്റെ എല്ലാ ഊർജ്ജ സ്റോതസുകളും മാലിന്യമുക്തമാക്കി ഒരു നവചൈതന്യം പ്രദാനം ചെയ്യാൻ ഈ സ്ത്രൈണ സങ്കൽപ്പത്തിന് കഴിയുന്നു.ദേവിയുടെ തിരുമുറ്റത്ത് നന്ദിയുടെ ഒരു വലിയ പ്രതിഷ്ടയുണ്ട്. അവിടുത്തെ മഹാ ആരതി എന്ന പകിട്ടേറിയ "അഗ്നി നൃത്തം" ഒരു വല്ലാത്ത അന്തരീക്ഷമാണ് അവിടെ സൃഷ്ടിക്കൂ ക.
        നവരാത്രി ക്കാലത്ത് മൂന്നു ഭാവങ്ങളിൽ ദേവിയേ ഒരോ ദിവസവും ദർശിക്കാം. ദുർഗ്ഗ., ലക്ഷ്മി, സരസ്വതി. ഒരോ ദിവസവും വ്യത്യസ്ഥ നിറങ്ങളിൽ., ഭാവങ്ങളിൽ ദേവിയെ ഒരുക്കുന്നു. കുട്ടികളുടെ വിദ്യാരംഭവും ഇവിടെ നടക്കുന്നു.


No comments:

Post a Comment