വെയിറ്റ് ഫോർ യുവർ ടേണ്‍ -ഇവിടെ ക്യു നിൽക്കാൻ പOI പ്പിക്കുന്നു ...
അച്ചുവിനെയും കൊണ്ട് ഹെർവാർഡിലെ ലൈബ്രറിഹാളിൽ എത്തി.അവൻറെ പുതിയസ്കുളിന്റെ അറിയിപ്പനുസരിച്ച് . അധ്യാപികമാർ കൃത്യ സമയത്തുതന്നെ എത്തിയിരുന്നു . അടുത്തമാസം സ്കൂൾ തുറക്കുന്നതിന്റെ തയാറെടുപ്പ് . കുഞ്ഞുകുട്ടികൾക്ക് വളരെ രസകരമായ ഒരഭിമുഖം . അവിടെ കുഞ്ഞുങ്ങളുടെ ബലവും ബലഹീനതയും അവർ അളക്കുന്നു . വേണ്ട നിർദേശ ങ്ങൾ രക്ഷകർത്താക്കൾക്ക് നൽകുന്നു. ധാരാളം പുസ്തകങ്ങൾ വായിച്ചുകൊടുക്കാൻ നിർദേശിക്കുന്നു . ഏതുതരം പുസ്തകം എന്നുവരെ പറഞ്ഞുതരുന്നു . കാർടൂണ്‍ ,സിനിമ ,ടിവി എന്തിനേറെ വീഡിയോ ഗെയിം വരെ ഓരോ കുട്ടികൾക്കും വേണ്ടി അവർ തിരഞ്ഞെടുത്തു തരുന്നു .
ഇനി പെരുമാറ്റച്ചട്ടം .അതവർക്ക് നിർബന്ധമാണ് . ആഹാരം കഴിക്കുന്നത് ,മറ്റുള്ളവരുമായി ഇടപഴകുന്നത് ,എന്തിനേറെ കുട്ടികൾ ച്ചുമയ്ക്കുന്നത് വരെ എങ്ങിനെ വേണം എന്നവർ നിസ്കര്ഷിക്കുന്നു .വെയിറ്റ് ഫോർ യുവർ ടേണ്‍ -ക്യു നിൽക്കാൻ പഠിപ്പിക്കുക ..നമുക്കൽഭുതം തോന്നും
അമേരിക്കയിൽ 12 -ക്ലാസ് വരെ വിദ്യാഭ്യാസം സൌജന്യമാണ് . അതും അവനവൻ താമസിക്കുന്ന സ്ഥലത്തിന്റെ പരിധിയിൽ ഉള്ള സ്കൂളിൽ മാത്രമേ പോകാവു .അത് നിയമമാണ് . അനാവശ്യ മത്സരം ഒഴിവാകുന്നു . സ്കൂളിൽ ഓരോ സ്റ്റേറ്റ്നും ആണ് പൂർണ്ണ അധികാരം .
ബുദ്ധിയും ,മനസ്സും ശരീരവും കൂടെ ഹൃദയവും അവരുടെ കരിക്കുലത്തിന്റെ ഭാവമാണ് ഭാഗമാണ് ....
No comments:
Post a Comment