എനോള ഗേ -ഒരു ഭീകരകൊലയാളി .................
വലിയ ആഗ്രഹത്തോടെയാണ്സ്മിസ്തോണിയൻ നാഷണൽ എയർ ആൻഡ് സ്പേസ് മ്യുസിയം കാണാൻ പോയത് .ഗംഭീരമായ ഇടനാഴിയും കടന്ന് അതിലേക്ക് പ്രവേസിചു സൌജന്യമാണ് പ്രവേശനം .
പലതും കണ്ടുവരുമ്പഴാണ് നടുങ്ങിയത് .മുമ്പിൽ ഒരുവലിയ ബോംബർ .എനോള ഗേ .രണ്ടാം ലോകമഹായുദ്ധത്തിൻറെ അന്ത്യത്തിൽ ഹിരോഷിമയിൽ ആറ്റം ബോംബിട്ട ഭീമാകാരൻ .ബോംബിംഗ് കോഡ് -ലിറ്റിൽബോയ് .അതത്ര ലിറ്റിൽബോയ് ആയിരുന്നില്ല .അന്ന് 25 ലക്ഷം പേരെയാണ് ഒറ്റയടിക്ക് കൊന്നൊടുക്കിയത് .ഭൂമിക്ക് തൊട്ടു മുകളിൽ വച്ച് പൊട്ടിച്ചാൽ കൂടുതൽ പേരെ കൊല്ലാം എന്ന കണക്ക്കൂട്ടലിൽ അങ്ങിനെയാണ് ചെയ്തത് . അതുകൊണ്ടും തീർന്നില്ല കൂട്ടകുരുതി .അടുത്തദിവസം ബി -29 ബോക്സർ എന്ന വിമാനം നാഗസാക്കിയിൽ .അന്ന് കാലാവസ്ഥാ നിരീക്ഷണത്തിനു മുമ്പിൽ പോയത് എനോള ഗെ തന്നെ .തലമുറകളിലേക്ക് വ്യാപിച്ച ആ ബോംബിഗിന്റെ അനന്തരഭലം ഇന്നും തുടരുന്നു .
മനസിനൊരു വലിയ ഭാരം .പിന്നെ മുമ്പോട്ട് നീങ്ങിയില്ല .വേറൊന്നും കണ്ടില്ല .ഈ ഭീകരനെ മുസിയത്തിൽ പ്രദർശിപ്പിച്ചവരുടെ ധാര്ഷ്ട്യത്തിനെതിരെയുള്ള ആല്മ്മരോഷത്ത്തോടെ തിരിച്ചുപോന്നു .
No comments:
Post a Comment