വന്യ മൃഗങ്ങളുടെ ഇടയിലൂടെ ഒരു സാഹസികയാത്ര .....
വെർജീനിയ സഫാരി പാർക്ക് കാണാൻ മോഹിച്ചിരുന്നു . ഇത്ര സാഹസികമാകുമെന്ന് കരുതിയില്ല . 180-ളം ഏക്കർ സ്ഥലത്ത് 1200 -ളം വന്യ മൃഗങ്ങൾ സർവ സ്വതന്ത്രരായി വിഹരിക്കുന്നു . അതിന് ഇടയിലൂടെ സ്വന്തം കാറിൽ നമുക്ക് സഞ്ചരിക്കാം . വേണമെങ്കിൽ അവരുടെ ട്രക്കിലും പോകാം .സ്വന്തം കാറിൽ തന്നെ ആകാം . മൃഗങ്ങൾക്ക് കാറിൽ ഇരുന്നുതന്നെ ആഹാരം കൊടുക്കാം . അവർ തരുന്നത് മാത്രം .
കൊലകൊമ്പന്മാരായ കുറെ ആഫ്രിക്കൻ കാളകളാണ് ഞങ്ങളെ എതിരേറ്റത് . കണ്ടാൽത്തന്നെ പേടിയാകും . അവയുടെ രണ്ടു കൊമ്പുകളുടെ അറ്റം തമ്മിലുള്ള അകലം പത്ത് അടിയോളം വരും . അവരുടെ ശരീരം തണുപ്പിക്കാനുള്ള റേഡിയേട്ടറുകൾ ആണ് ആകൊമ്പുകൾ . ബക്കറ്റു പുറത്തേക്കു നീട്ടിയാണ് തീറ്റ കൊടുത്തത് .ആ കൊമ്പെങ്ങാനും വണ്ടിയിൽ കൊണ്ടാലോ .സാവധാനം വണ്ടി മുമ്പോട്ടെടുത്തപ്പോൾ അവ വഴി മാറി . അതിമനോഹരങ്ങളായ വിവിധയിനം മാനുകൾക്ക് ആഹാരം കൊടുത്തത് ഒരനുഭൂതിതന്നെ ആയിരുന്നു . എമുവും ഒട്ടകപ്പക്ഷികളും . ഗ്ലാസ് താഴ്ത്തിയപ്പഴെ ഒരു ഒട്ടകപ്പക്ഷി തല വണ്ടിക്കകത്തിട്ടു .ഒന്നു ഭയന്നുപോയി .തലയെടുക്കാതെ ഗ്ലാസ് ഉയർത്താനും വയ്യ . ഒരു വിധം അവനെ മാറ്റി . അവിടെ സീബ്രകൂട്ടങ്ങൾ ,യാക്ക്കൾ ,പോത്തുകൾ.വലിയ ഭീമാകാരനായ പന്നികൾ എല്ലാം കാറിനു ചുറ്റും ഇടകലർന്നു നടക്കുന്നു .തീറ്റക്കായി കാറിനടുത്തേക്ക് പാഞ്ഞ് വരും .
വണ്ടിക്ക് പുറത്തിറങ്ങിയാൽ അപകടമാണ് .അതുപോലെ കയ്യിൽ ആഹാരം കൊടുത്താലും . ഒട്ടകങ്ങളെ ആണ് കൂടുതൽ സൂക്ഷിക്കണ്ടത് .പ്രത്യേകിച്ചും മംഗോളിയൻ ബാക്ട്രിയൻ ക്യാമൽ .അവ അപകടകാരികളാണ് .അപകടം പറ്റിയാൽ മാത്രമേ ഹോണടിക്കാൻ അനുവാദമുള്ളൂ . അപ്പോൾ ഗാർഡ് ഓടിയെത്തിക്കൊള്ളും . സൌത്താഫ്രിക്കൻ റെയ്നോകളെ അടുത്തുകണ്ടില്ല .25 -മയിൽ വേഗത്തിൽ ഓടാൻ കഴിയുന്ന അവയെ ഭയപ്പെടുകതന്നെ വേണം .
ആറു ഭൂകണ്ടങ്ങളിൽ നിന്നുമുള്ള വിവിധയിനം വന്യ മൃഗങ്ങൾ എങ്ങിനെ യിത്ര ഒത്തൊരുമയോടെ . നാനാത്വത്തിൽ ഏകത്വം .
No comments:
Post a Comment