കോണ്‍കോര്ഡ് ---ഒരു ഫ്രഞ്ച് ദുരന്തനായകൻ ..
വീണ്ടും എയർ ആൻഡ് സ്പേസ് മ്യൂസിയത്തിൽ . ഒരു ദുരന്തനായകനെ കാണാൻ . എയർ ഫ്രാൻസിന്റെ കോണ്‍കോര്ഡ് യാത്രാവിമാനം . ജനനം ഫിൽടനിൽ . ഫ്രാൻസിന്റെയും ലോകത്തിന്റെയും അഭിമാനഭാജനം . ശബ്ദ്ദ വേഗത്തിൽ [സൌണ്ട്ബാരിയർ അല്ലങ്കിൽ സൂപ്പർ സോണിക് ]സഞ്ചരിക്കുന്ന ആകാശപ്പറവ . എണ്‍പത്അടിയോളം നീളമുള്ള ഒരു ദീർഗ്ഖകായൻ . ബാക്കി വിമാനങ്ങളെക്കാൾ പകുതിയിൽ താഴെ സമയം കൊണ്ട് ലക്ഷ്യപ്രാപ്തി . വിശേഷണങ്ങൾ ഏറെ . പക്ഷെ ഒരു നിർഭാഗ്യവാൻ .2003 -ഒക്ടോബറിൽ അവന് യാത്ര നിർത്തിവക്കണ്ടിവന്നു . അവന്റേതല്ലാത്ത കുറ്റത്തിന് കോടതി ശിക്ഷിച്ചു എന്നു പറയുകയാവും കൂടുതൽ ശരി .
25 -07 -2000 . അവൻറെ ശപിക്കപ്പെട്ട ദിവസം . പാരി സിൽ നിന്ന് അമേരിക്കയിലേക്ക് പറന്നുപോങ്ങുന്ന സമയം . ഒരു ചെറിയ ഇരുമ്പിൻറെ പട്ട വിമാനത്തിൻറെ ടയറിൽ ഉടക്കി . അതിനു തൊട്ടുമുമ്പ് പറന്നുപോങ്ങിയ ഒരു വിമാനത്തിൽ നിന്നാണ് അത് വീണത് . ടയർ പൊട്ടിത്തെറിച്ചു . ഇന്ധനടാങ്കിൽ ഇടിച്ചു . ടാങ്കിനു തീ പിടിച്ചു . വിമാനം കത്തിയമർന്നു . ആ ദുരന്തം നൂറോളം പേരുടെ ജീവനെടുത്തു . കേസ്സായി ,അന്വേഷ്ണമായി അവസാനം കോടതിവിധി വന്നു .വിധി അവനെതിരായിരുന്നു . വായുവിനേക്കാൾ വേഗത്തിൽ സഞ്ചരിച്ച ആ വായൂപുത്രൻറെ യാത്ര അവിടെ അവസാനിച്ചു . അവന്റെതല്ലാത്ത കാരണത്താൽ . ഇപ്പോൾ ഭീകര യുദ്ധ വിമാനങ്ങൾക്കൊപ്പം മ്യൂസിയത്തിൽ അവൻ വെറും ഒരു കാഴ്ച്ച വസ്തു .
ഒരു ദീർക്ഖനിശ്വാസത്തോടെ ആ വായുദേവനെ വണങ്ങി യാത്ര തുടർന്നു .
No comments:
Post a Comment