കാറിൽ ഒരു ആകാശയാത്ര --സ്കൈലൈൻ ഡ്രൈവ്
ഷെനന്റോ നാഷണൽ പാർക്ക് . അമേരിക്കയുടെ ശ്വാസകോശം . അവിടെ ഏതാണ്ട് 2 -ലക്ഷം ഏക്കർ വനം സംരക്ഷിക്കപ്പെട്ടിരിക്കുന്നു . 805 -മൈലോളം ദൂരത്തിൽ . ഇത്രയും സ്ഥലം ഉപയോഗശൂന്യമായി .? ഒരു ശരാശരി മലയാളിയുടെ സംശയം . ഈ നാടിന്റെ ജീവവായു ഇവിടെ ഉൽപ്പാദിപ്പിക്കുന്നു . ഇതു നഷ്ടമല്ല . ഓരോ അമേരിക്കക്കാരനും അത് പറയും . ഇപ്പോൾ പച്ചപ്പിൽക്കുളിച്ച് . കുറച്ചുകൂടിക്കഴിഞ്ഞാൽ തനി സ്വർണ്ണ വർണ്ണത്തിൽ . പിന്നെ ഇലപൊഴിയും കാലം . പിന്നീട് മഞ്ഞിൻ പുതപ്പ് അണിഞ്ഞ് . ഓരോ കാലത്തും ഒരോ ഭാവം .
അവിടുത്തെ 'സ്കയിലൈൻ ഡ്രൈവ് ' വല്ലാത്ത ഒരനുഭവമാണ് . അത്യുന്നതമായ ആ മലനിരകൾക്ക് മുകളിലൂടെ ഒരു കാർ ഡ്രൈവ് . 105 -മയിൽ . മൂന്നുമണിക്കൂർ കൊണ്ട് . 35-മൈൽ കൂടുതൽ സ്പീഡ് അനുവദനീയമല്ല . ഏതാണ്ട് 75-ഓളം വ്യ്യൂപോയിന്റ്റ് . ലോകത്തിൻറെ മട്ടുപ്പാവിൽ നിന്ന് ലോകം നോക്കിക്കാണാം , പാതകൾ നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു . വഴിയിൽ മല തുരന്ന് ഒരു റോക്ക് ടണൽ .മേരിസ് റോക്ക് ടണൽ .600 -അടിയോളം നീളം .
സംസാരിക്കുന്ന പക്ഷികൾ ,പാട്ടുപാടും വാനമ്പാടികൾ ,റോക്ക്ഈറ്റിങ്ങ് പ്ലാൻസ് തുടങ്ങി വിപുലമായ ജയ്‌വ സമ്പത്ത് ,ഡോയിൽദ് നദിയിലെ വെള്ളച്ചാട്ടം ,തടാകങ്ങൾ ,പുകവമിക്കുന്ന മലനിരകൾ ,എന്നുവേണ്ട എല്ലാംകൊണ്ടും മനോഹരമായ ഒരു വനപ്രദേശം . കൊതിപ്പിക്കുന്ന കാനനപ്പാത . ചില്ല് താഴ്ത്തിവച്ചു സാവകാശത്തിലുള്ള ആ യാത്ര എല്ലാം കൊണ്ടും നമുക്ക് ഒരു പുനർജൻമ്മം നല്കുന്നു . വഴി നീളെ മാനുകളേയും കരടികളെയും മറ്റു മൃഗങ്ങളെയും കാണാം .
അവിടുന്ന് പുറത്ത് കടക്കുമ്പോൾ നമ്മുടെ കേരളത്തിലെ നശിച്ചുകൊണ്ടിരിക്കുന്ന മലനിരകളെ ഓർത്ത് ദുഃഖം തോന്നി .
No comments:
Post a Comment